ജെ.ബി കോശി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ധവളപത്രം ഇറക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക പോലും ചെയ്യാതെ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം കൊടുത്തു എന്നു പറയുന്ന സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ധവളപത്രം ഇറക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു.
വരും തിരഞ്ഞെടുപ്പുകളില്‍ ഈ അവഗണനയുടെ പ്രതിഫലനം ഉണ്ടാകുമെന്നും ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കു മെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം പ്രഖ്യാപിച്ചു.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തോടുള്ള സര്‍ക്കാര്‍ സമീപനം അത്യന്തം നിരാശാജനകമാണെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. ഒരു ജനവിഭാഗത്തിന്റെ ന്യായമായ അവകാശങ്ങള്‍ നിരന്തരം ഹനിക്കുന്നത് വെല്ലുവിളി തന്നെയാണ്. പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഇടപെടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ ചോദിച്ചു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഭാരവാഹികളായ ഡോ. കെ.എം ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, തോമസ് ആന്റണി, ജോമി കൊച്ചുപറമ്പില്‍, ഡോ. കെ.പി സാജു, പത്രോസ് വടക്കുംചേരി, ആന്‍സമ്മ സാബു, ജേക്കബ് നിക്കോളാസ്, ഡെന്നി തെങ്ങുംപള്ളി, ടോമിച്ചന്‍ അയ്യരുകുളങ്ങര, അഡ്വ. മനു വരാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.