ജെ. ബി. കോശി കമ്മീഷന്‍: പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയെന്ന് മെത്രാന്‍ സമിതി

 
Jb
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവകരമായ നടപടികള്‍ ഇനിയും സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്ന് കെസിബിസി പ്രത്യാശ രേഖപ്പെടുത്തി. ക്രൈസ്തവ സമൂഹത്തിന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബഹു. മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags

Share this story

From Around the Web