ലെയോ പതിനാലാമൻ പാപ്പ വൈദികനായി അഭിഷിക്തനായിട്ട് 44 വർഷം പിന്നിടുന്നു
ആഗോള കത്തോലിക്കാ സഭയുടെ തലവനായി ചുമതലയേറ്റ് ഒരു വർഷം പിന്നിടുന്ന ലെയോ പതിനാലാമൻ മാർപാപ്പ തന്റെ 44-ാം പൗരോഹിത്യ വാർഷികം ആഘോഷിച്ചു. 1982 ജൂൺ 19 നായിരുന്നു ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ സന്ന്യാസ സമൂഹത്തിൽ പാപ്പ വൈദികനായി അഭിഷിക്തനായത്. വത്തിക്കാന് സമീപമുള്ള സാന്താ മോണിക്ക ചാപ്പലിൽ വച്ച് ബെൽജിയൻ ആർച്ച്ബിഷപ്പ് ജീൻ ജാദോട്ടിലിൽ നിന്നാണ് മാർപാപ്പ പൗരോഹിത്യം സ്വീകരിച്ചത്.
തന്റെ പൗരോഹിത്യജീവിതത്തിൽ രണ്ട് പതിറ്റാണ്ടോളം പെറുവിലെ മിഷനറി പ്രവർത്തനങ്ങൾക്കായി നീക്കിവച്ച പാപ്പ, പിന്നീട് ചിക്ലായോ രൂപതയുടെ ബിഷപ്പായും പെറൂവിയൻ മെത്രാൻസമിതിയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2023 ൽ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ മെത്രാന്മാർക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവനായി നിയമിക്കുകയും കർദിനാൾ പദവിയിലേക്ക് ഉയർത്തുകയും ചെയ്തു.
തുടർന്ന്, 2025 മെയ് എട്ടിന് നടന്ന കോൺക്ലേവിലാണ് ലെയോ പതിനാലാമൻ പാപ്പ എന്ന പേര് സ്വീകരിച്ച് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.