ഭക്ഷണത്തേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തികള്‍ കടന്നെത്തുന്നത് വേദനാജനകമായ വൈരുദ്ധ്യമെന്ന് ലെയോ പാപ്പ
റോം: രാജ്യങ്ങള്‍ തമ്മിലുള്ള അവിശ്വാസം വര്‍ദ്ധിക്കുന്നതും സൈനിക ചിലവുകള്‍ക്കായി വിഭവങ്ങള്‍ വകമാറ്റുന്നതും പട്ടിണി വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ലെയോ പാപ്പ.
ഇന്നലെ ജൂണ്‍ ഇരുപത്തിരണ്ടാം തീയതി, റോമില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുടെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരിന്നു പാപ്പ.
ലോകത്ത് ഭക്ഷണത്തേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തികള്‍ കടന്നെത്തുന്നു എന്നത് വേദനാജനകമായ ഒരു വൈരുദ്ധ്യമാണ്.
മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും അയല്‍ക്കാരനെ സ്‌നേഹിക്കാനുമുള്ള സുവിശേഷ സന്ദേശം സഭയുടെയും ലോക ഭക്ഷ്യപദ്ധതിയുടെയും ദൗത്യങ്ങളില്‍ ഒരുപോലെ പ്രതിഫലിക്കുന്നുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലോകത്തിന്റെ ഉത്തരവാദിത്വമാണെന്നും പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നതിനൊപ്പം അവയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും പാപ്പ പറഞ്ഞു.
സംഘര്‍ഷങ്ങള്‍ക്കിടയിലും പ്രകൃതിദുരന്തങ്ങള്‍ക്കിടയിലും ജീവന് സംരക്ഷണമൊരുക്കുവാന്‍, ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ കാര്‍ഷിക സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നതിനൊപ്പം അവയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യങ്ങള്‍ തമ്മിലുള്ള അവിശ്വാസം വര്‍ദ്ധിക്കുന്നതും സൈനിക ചിലവുകള്‍ക്കായി വിഭവങ്ങള്‍ വകമാറ്റുന്നതും പട്ടിണി വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.
ലോകത്ത് ഭക്ഷണത്തേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തികള്‍ കടന്നെത്തുന്നു എന്നത് വേദനാജനകമായ ഒരു വൈരുദ്ധ്യമാണ്.
രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ക്കുപരിയായി മാനുഷിക മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ആഗോള സമൂഹം തയാറാകണമെന്നും, ഐക്യദാര്‍ഢ്യമെന്നത് കേവലം ചുവപ്പുനാടകളില്‍ കുടുങ്ങിക്കിടക്കുന്ന ഒന്നാകരുതെന്നും പാപ്പ പറഞ്ഞു.
ഭക്ഷണം, വെള്ളം, ആരോഗ്യം എന്നിവ വിപണിയിലെ കച്ചവടച്ചരക്കുകളല്ല, മറിച്ച് ഓരോ മനുഷ്യന്റെയും മൗലികാവകാശമാണെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.
സര്‍ക്കാരുകള്‍ക്കും അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള മേഖലകളില്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഇടവകകളും കാരിത്താസ് പോലുള്ള സന്നദ്ധ സംഘടനകളും നടത്തുന്ന സേവനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
ഇത്തരം പ്രാദേശിക പങ്കാളികളുമായി സഹകരിക്കുന്നത് സഹായങ്ങള്‍ അര്‍ഹരായവരിലേക്ക് നേരിട്ട് എത്തിക്കാന്‍ സഹായിക്കും.
പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് കേവലം ഒരു കാരുണ്യപ്രവര്‍ത്തനമല്ല, മറിച്ച് ലോകത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത്യന്താപേക്ഷിതമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിതമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി, ഒരു മനുഷ്യനും വിസ്മരിക്കപ്പെടാത്ത വിധം സഹായങ്ങള്‍ എത്തിക്കാനുള്ള നിശ്ചയദാര്‍ഢ്യം ലോകരാജ്യങ്ങള്‍ക്കുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മനുഷ്യന്റെ അന്തസ്സ് ദൈവദത്തമാണെന്നും അത് സംരക്ഷിക്കുന്നതിലാണ് രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും വിജയം ഇരിക്കുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ലോകം മുഴുവന്‍ ദാരിദ്ര്യത്തില്‍ നിന്ന് മോചിതമാകാനും എല്ലാവര്‍ക്കും അനുദിനം ഭക്ഷണം ലഭിക്കാനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ലെയോ പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.