ഇറ്റാലിയന്‍ വൈദികനായ ഫാ. മാര്‍ക്കോ ബില്ലേരിയെ തന്റെ രണ്ടാമത്തെ പേഴ്സണല്‍ സെക്രട്ടറിയായി ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചു

വത്തിക്കാന്‍ സിറ്റി; ഇറ്റാലിയന്‍ വൈദികനായ ഫാ. മാര്‍ക്കോ ബില്ലേരിയെ തന്റെ രണ്ടാമത്തെ പേഴ്സണല്‍ സെക്രട്ടറിയായി ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചു.
കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റുള്ള ഫാ. മാര്‍ക്കോ തിരുപ്പട്ടം സ്വീകരിച്ചിട്ട് 9 വര്‍ഷമാകുന്നതേയുള്ളൂ. റോമില്‍ തന്നെയായിരിന്നു പഠനം.
ഇറ്റലിയിലെ സാന്‍ മിനിയാറ്റോ രൂപത വൈദികനായ അദ്ദേഹം ടസ്‌കനിയിലെ എക്ലേസിയാസ്റ്റിക്കല്‍ ട്രൈബ്യൂണലില്‍ ജഡ്ജിയായും, സാന്‍ മിനിയാറ്റോയിലെയും വോള്‍ട്ടെറയിലെയും രൂപത ട്രൈബ്യൂണലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രെസ്ബിറ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. സാന്‍ മിനിയാറ്റോ രൂപതയുടെ കീഴിലുള്ള സെന്റ് സ്റ്റീഫന്‍ & മാര്‍ട്ടിന്‍ ഇടവകയുടെ സഹവികാരിയായി സേവനം ചെയ്തു വരുന്നതിനിടെയാണ് നിര്‍ണ്ണായകമായ ഉത്തരവാദിത്വം അദ്ദേഹത്തിന് ലഭിച്ചത്.
രൂപതയ്ക്കുള്ള 'ഒരു വലിയ സമ്മാനം' എന്നാണ് ബിഷപ്പ് ജിയോവാനി പാക്കോസി നിയമനത്തെ വിശേഷിപ്പിച്ചത്.
പുതിയ ദൗത്യത്തിനായി ഫാ. ബില്ലേരിയെ നല്‍കാന്‍ സമ്മതം തേടി കഴിഞ്ഞ ആഴ്ച പാപ്പയില്‍ നിന്ന് വ്യക്തിപരമായി ഫോണ്‍ കോള്‍ വന്നിരിന്നുവെന്നും ബിഷപ്പ് ജിയോവാനി അനുസ്മരിച്ചു.
ലെയോ പതിനാലാമന്‍ പാപ്പ പില്‍ക്കാലത്ത് ഏറെ വര്‍ഷം സേവനം ചെയ്ത പെറുവില്‍ നിന്നുള്ള യുവ വൈദികനായ ഫാ. എഡ്ഗാര്‍ഡ് ഇവാന്‍ റിമായ്കുന ഇംഗയാണ് പാപ്പയുടെ ഒന്നാമത്തെ പേഴ്‌സണല്‍ സെക്രട്ടറി.
ലാറ്റിന്‍ അമേരിക്കയിലെ സിനഡല്‍ സമ്മേളനങ്ങളിലെ ആദ്യകാല കൂടിക്കാഴ്ചകള്‍ മുതല്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി ശക്തമായ ബന്ധം പുലര്‍ത്തുവാന്‍ ഫാ. റിമായ്കുനയ്ക്കു കഴിഞ്ഞിരിന്നു.
ചെറുപ്പമാണെങ്കിലും, ദൈവശാസ്ത്ര പണ്ഡിതനായി ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് ഫാ. റിമായ്കുന.