കിഡ്സ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഇറ്റാലിയന്‍ ഭാഷാ പഠനവും ജര്‍മന്‍ പുതിയ ബാച്ചും ആരംഭിച്ചു

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കിഡ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റ ര്‍നാഷണല്‍ ലാംഗ്വേജ് അക്കാദമിയില്‍ ഇറ്റാലിയന്‍ ഭാഷാ പഠനത്തിന് തുടക്കംകുറിച്ചു. ഇതോടൊപ്പം ജര്‍മന്‍ ഭാഷാ പരിശീലനത്തിന്റെ പുതിയ ബാച്ചും ആരംഭിച്ചു.
കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി അധ്യക്ഷത വഹിച്ചു.
ഇറ്റാലിയന്‍ ലാംഗ്വോജ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. പ്രവീണ്‍ കുരിശിങ്കല്‍, കിഡ്സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. എബിനേസര്‍ ആന്റണി, ഫാ. ടോണി കൈതത്തറ, ഓസ്ട്രിയന്‍ സിറ്റിസണ്‍ ജോവന, കിഡ്സ് അസി. ഡയറക്ടര്‍ ഫാ. ബിയോണ്‍ തോമസ് കോണത്ത്, കിഡ്സ് കോ-ഓര്‍ഡിനേറ്റര്‍ സി. ഷൈനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദേശഭാഷാ പഠനത്തിന്റെ സാധ്യതകളും പ്രാധാന്യവും വിശദീകരിക്കുന്ന ഓറിയന്റേഷന്‍ ക്ലാസ് വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തി.