ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകളിട്ടത് താൻ തന്നെ; മൊഴി നൽകി അർജുൻ ആയങ്കി

 
arjun

കണ്ണൂർ: ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയാണെന്ന് ചോദ്യം ചെയ്യലിൽ അർജുൻ ആയങ്കിയുടെ മൊഴി. തന്റെ ഐഫോണിൽ നിന്നാണ് പോസ്റ്റുകൾ ചെയ്തതെന്നും ഇതിനായി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വൈഫൈ കണക്ടിവിറ്റിയാണ് ഉപയോഗിച്ചതെന്നും അർജുൻ പൊലീസിനോട് സമ്മതിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റാരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ആയങ്കി വ്യക്തമാക്കിയിട്ടുണ്ട്.

മൊഴിയുടെ അടിസ്ഥാനത്തിൽ പോസ്റ്റുകൾ ചെയ്യാൻ ഉപയോഗിച്ചതായി പറയുന്ന ഐഫോൺ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. ഇതിനിടയിൽ, അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ആയങ്കിയുടെ കേസ് ഹിസ്റ്ററി ഉൾപ്പെടുന്ന റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ ഇതിനോടകം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ട് ഉടൻ തന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും.

Tags

Share this story

From Around the Web