തന്ത്രിക്ക് വാജി വാഹനം നല്‍കിയത് ആചാരം, പുതിയ കൊടിമരം സ്ഥാപിച്ചപ്പോള്‍ വാജി വാഹനം നല്‍കി; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍
തന്ത്രിക്ക് വാജി വാഹനം നല്‍കിയത് ഒരു ആചാരമാണ്, അത് അനുസരിച്ചാണ് നല്‍കിയതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍.
ഞങ്ങള്‍ക്ക് മുന്‍പുള്ള ബോര്‍ഡാണ് കൊടിമരം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഞങ്ങള്‍ വന്നതിന് ശേഷം സ്പോണ്‍സറെ കണ്ടെത്തി.ഫെലിക്‌സ് ഗ്രൂപ്പാണ് തയാറാക്കിയതെന്നും അജയ് തറയില്‍ വ്യക്തമാക്കി.
2017ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായി ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. അന്നത്തെ ദേവസ്വം ഭരണസമിതിയിലെ അംഗമായിരുന്നു അജയ് തറയില്‍.
തന്ത്രിക്കാണ് വാജിവാഹനത്തിന്റെ അവകാശമെന്ന് പ്രസിഡന്റാണ് പറഞ്ഞത്. പുതിയ കൊടിമരം സ്ഥാപിച്ചപ്പോഴാണ് വാജി വാഹനം തന്ത്രിക്ക് നല്‍കിയത്.
സ്വര്‍ണ്ണം പൂശിയ പറകള്‍, അഷ്ടദിക് പാലകര്‍, അടക്കം പഴയ കൊടിമരത്തിന്റെ എല്ലാഭാഗങ്ങളും സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിന് മഹസര്‍ തയ്യാറാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്‌ട്രോങ്ങ് റൂമില്‍ അവയെല്ലാം ഇപ്പോള്‍ ഉണ്ടോയെന്ന് തനിക്കറിയില്ല.
കൊടിമരത്തിന് സ്വര്‍ണ്ണം സ്‌പോണ്‍സര്‍ ചെയ്തത് ആന്ധ്രയില്‍ നിന്നുള്ള ഫിനിക്‌സ് ഗ്രൂപ്പാണ്. മറ്റാരുടെയും സ്വര്‍ണം നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടില്ല.
ദേവസ്വം മാന്വവല്‍ അനുസരിച്ചായിരുന്നു നിര്‍മാണം. കൈകള്‍ ശുദ്ധമാണെന്നും ഏത് അന്വേഷണത്തെയും നേരിടുമെന്നും അജയ് തറയില്‍ പറഞ്ഞു.