നടന്നത് പ്രകോപനം ഇല്ലാതെ ഉണ്ടായ ആക്രമണം, മരണം ഉറപ്പിച്ച സമയത്താണ് അവസാനമായി ഒരുവട്ടം കൂടി പോരാടാന്‍ തീരുമാനിച്ചത്; സ്മിത് മച്ഛാര്‍

 
machar



ഫ്‌ലൈ ദുബായി വിമാനത്തില്‍ കോക്പിറ്റില്‍ ഉണ്ടായ ഭീകരത ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് വിവരിച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ഛാര്‍. ആദ്യ അടിയില്‍ കരുതിയത് വിമാനത്തിന് എന്തോ പറ്റിയെന്നാണ് സ്മിത് മച്ഛാര്‍ പറഞ്ഞത്. കോക്പിറ്റില്‍ നടന്നത് വാക്കു തര്‍ക്കമല്ലെന്ന് സ്മിത് മച്ഛാര്‍ പറയുന്നു. സഹ പൈലറ്റ് പൊടുന്നനെ ആക്രമിക്കുകയായിരുന്നു. നടന്നത് യാതൊരു പ്രകോപനവും ഇല്ലാതെ ഉണ്ടായ ആക്രമണമായിരുന്നു.


വിമാനം പറത്തുന്നതിനിടെ പൈലറ്റ് പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു. അയാള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ താന്‍ വിമാനം പറത്തുകയായിരുന്നു. വിമാനം പറത്തുന്നതിനിടെ തലയ്ക്ക് പുറകില്‍ അടിക്കേറ്റു. സഹ പൈലറ്റ് പലവട്ടം തലയ്ക്കു പുറകില്‍ അടിച്ചു. ആദ്യ അടിയില്‍ കരുതിയത് വിമാനത്തിന് എന്തോ പറ്റിയെന്നാണ്. പിന്നീടാണ് സഹ പൈലറ്റ് ആണ് ആക്രമിച്ചതെന്ന് മനസ്സിലായത്. കണ്ണില്‍ ഇരുട്ടുകയറി, വിമാനം താഴേക്ക് കുതിച്ചുവെന്ന് സ്മിത് മച്ഛാര്‍ വിവരിക്കുന്നു.


സര്‍വ്വശക്തിയുമെടുത്ത് സഹ പൈലറ്റിനെ താന്‍ നേരിട്ടുവെന്ന് സ്മിത് മച്ഛാര്‍ പറഞ്ഞു. ഒരുവട്ടം വാതില്‍ തുറക്കാനായെങ്കിലും സഹ പൈലറ്റ് വാതില്‍ അടച്ചു. ക്യാബിന്‍ ക്രൂ കോഡ് ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സഹ പൈലറ്റ് അനുവദിച്ചില്ല. മരണം ഉറപ്പിച്ച സമയത്താണ് അവസാനമായി ഒരുവട്ടം കൂടി പോരാടാന്‍ തീരുമാനിച്ചത്. അങ്ങനെ വാതില്‍ തുറക്കാന്‍ കഴിഞ്ഞതെന്ന് അദേഹം പറഞ്ഞു. 170-ലധികം യാത്രക്കാരുമായി പറന്നുകൊണ്ടിരുന്ന ഫ്‌ലൈദുബായ് വിമാനമായ FZ1073-ലാണ് സംഭവം നടന്നത്. ?ഗുരുതരമായി പരുക്കേറ്റ മച്ഛാര്‍ നിലവില്‍ ചികിത്സയിലാണ്. അടിയന്തരശസ്ത്രക്രിയക്ക് വിധേയനായ മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരിയാണെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.

Tags

Share this story

From Around the Web