വീട്ടില്‍ സമാന്തര ബാര്‍ നടത്താനായിരുന്നോ നീക്കമെന്ന് പരിശോധിക്കണം'; ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി അപേക്ഷയില്‍ എക്‌സൈസ്
 

 
ANTO


    
 
കല്‍പ്പറ്റ: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് വേണ്ടിയുള്ള എക്‌സൈസിന്റെ കസ്റ്റഡി അപേക്ഷ മീഡിയവണിന്. ആന്റോയുടെ വീട്ടില്‍ നിന്ന് അനധികൃത മദ്യം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കണമെന്ന് അപേക്ഷയില്‍ പറയുന്നു.
തൊണ്ടിമുതലിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. പ്രസ്തുത വിദേശമദ്യം പ്രതിക്ക് ലഭിച്ച ഉറവിടം, അത് കേരളത്തിലേക്ക് എത്തിച്ച മാര്‍ഗം, അതുമായി ബന്ധപ്പെട്ട വ്യക്തികള്‍, ഇടനിലക്കാര്‍, വിതരണ ശൃംഖല എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം.

വിദേശമദ്യം ഏതെങ്കിലും പ്രത്യേക വിമാനത്താവളം, തുറമുഖം, കപ്പല്‍ മാര്‍ഗം എന്നിവ വഴി എത്തിച്ചതായി കണ്ടെത്തുന്ന പക്ഷം, ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പ്രതിയെ കൂട്ടിക്കൊണ്ടുപോയി സ്ഥലപരിശോധന നടത്തുകയും, അവിടെനിന്നുള്ള കൂടുതല്‍ തെളിവുകളും ബന്ധപ്പെട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്.

പ്രതിയുടെ പാസ്പോര്‍ട്ട് രേഖകളും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകളും ശേഖരിക്കണം. വീട്ടില്‍ സമാന്തര ബാര്‍ നടത്താനായിരുന്നോ നീക്കമെന്ന് പരിശോധിക്കണമെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.
നിലവില്‍ 24 മണിക്കൂര്‍ സമയത്തേക്കാണ് സുല്‍ത്താന്‍ ബത്തേരി കോടതി ആന്റോയെ എക്സൈസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എന്നാല്‍ നാല് ദിവസത്തെ കസ്റ്റഡിയാണ് എക്സൈസ് ആവശ്യപ്പെട്ടിരുന്നത്.

Tags

Share this story

From Around the Web