'ഒരു ദിവസം പെയ്യേണ്ട മഴ ഒരുമണിക്കൂറില്‍ പെയ്തു, ഓടകള്‍ക്ക് വീതിയില്ല'; വെള്ളക്കെട്ടില്‍ വിശദീകരണവുമായി മേയര്‍

 
v v rajesh

തിരുവനന്തപുരം: ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറില്‍ പെയ്തതാണ് തിരുവനന്തപുരത്ത് വെള്ളക്കെട്ടിന് കാരണമായതെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. 

വിഷയത്തില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നടപിയെടുക്കുമെന്നും മേയര്‍ പറഞ്ഞു. വെള്ളക്കെട്ട് ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മേയര്‍.

നഗരത്തില്‍ ഇന്നലെ ഒമ്പതു മുതല്‍ പത്ത് സെന്റീമീറ്റര്‍ വരെ മഴ പെയ്തിട്ടുണ്ട്. ഒരു ദിവസം തന്നെ 10 സെന്റീമീറ്റര്‍ മഴയെന്നത് ശക്തിയുളള മഴയാണ് ഇത് ഒരു മണിക്കൂറിനുള്ളില്‍ പെയ്തപ്പോഴാണ് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണം. 

ചില സ്ഥലങ്ങളില്‍ അരമണിക്കൂറിനുള്ളില്‍ 68 മില്ലിമീറ്റര്‍ മഴ പെയ്തു. ഇങ്ങനെ സംഭവിച്ചപ്പോള്‍ മാലിന്യങ്ങള്‍ ഓടകളില്‍ അടിഞ്ഞുകൂടിയതാണ് ഇത്തരത്തില്‍ വെള്ളക്കെട്ടിന് കാരണമായതെന്നും മേയര്‍ പറഞ്ഞു.

റോഡ് നിര്‍മാണത്തിലെ അപാകാതകളും ഓടകളുടെ വലുപ്പ കുറവാണ് വെള്ളക്കെട്ടിന് കാരണമായത്. നിര്‍മാണത്തിലെ അപാകതകളാണ് ഇതിന് കാരമായത്. 

വെള്ളപ്പൊക്ക സാധ്യതയുള്ള തിരുവനന്തപുരം പോലുള്ള നഗരത്തില്‍ വെള്ളം പെട്ടെന്ന് ഒഴുകി പോകത്തക്ക വിധം വീതിയുള്ള ഓടകളില്ലില്ലെന്നും മാത്രമല്ല ഓടകള്‍ക്ക് ചെറിയ ഗ്രില്ലാണ് ഇട്ടിരിക്കുന്നതെന്നും ഇത് പരിശോധിക്കണമെന്നും മേയര്‍ പറഞ്ഞു. 

വെള്ളക്കെട്ടിനെ തുടര്‍ന്ന് നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഓടകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്.

Tags

Share this story

From Around the Web