തോമാശ്ലീഹയെ 'സംശയക്കാരൻ' എന്ന് വിളിക്കുന്നത് തെറ്റ്; അവനോട് കൂടി മരിപ്പാൻ നമ്മൾ പോവുക എന്നു പറഞ്ഞതിനേക്കാൾ വലിയ വിശ്വാസ തീക്ഷ്ണത എന്താണ് ഉള്ളത്- മുഖ്യമന്ത്രി
 

 
vd satheesan-2

തീരുവനന്തപുരം: വേദ പുസ്തകത്തിൽ കുറച്ചു ഭാഗത്തു മാത്രമാണ് തോമാശ്ലീഹായെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. ആ കുറച്ചു ഭാഗം മതി തോമാശ്ലീഹായെന്ന ശിഷ്യനെക്കുറിച്ചും അദ്ദേഹത്തിൻ്റെ വിശ്വാസ തീക്ഷ്ണതയെക്കുറിച്ചും മനസിലാക്കാനെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ.  തീരുവനന്തപുരം ലൂർദ് ഫൊറോന പള്ളി 
ദുക്റാന സ്നേഹ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ ഇത് എപ്പോഴും പറയുന്നത് കൊണ്ട് സുഹൃത്തുകൾ എന്നെ തോമാശ്ലീഹ എന്നു വിളിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.പി ജോസഫ് എഴുതിയ ഒരു പുസ്തകത്തിൻ്റെ പ്രകാശന വേളയിൽ സ്വാഗതം പറഞ്ഞ ഒരാൾ തോമാശ്ലീഹായെ ഡൗട്ടിങ്ങ് തോമസ് എന്നു പറഞ്ഞു. എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റില്ല. ഞാൻ അങ്ങനെയല്ല അതിനെ കാണുന്നത്.  പുറത്തു നിന്നും വന്ന ഒരു പേരാണത്.  സംശയാലുവായ തോമസ് എന്ന് തോമാശ്ലീഹായെ വിളിക്കാൻ പാടില്ല.

ക്രിസ്തു പ്രത്യക്ഷപ്പെട്ടപ്പോൾ തോമാശ്ലീഹായുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ല. മറ്റു ശിഷ്യന്മാർ പറഞ്ഞപ്പോഴാണ് അദ്ദേഹം അത് അറിയുന്നത്. പക്ഷേ, ഞാൻ വിശ്വസിക്കില്ല, ആ മുറിപ്പാട് കാണാതെ അതിൽ വിരൽ തൊട്ടു നോക്കാതെ ആ വിലാപ്പുറത്ത് കൈ വെക്കാതെ ഞാൻ അത് വിശ്വസിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് തോമാശ്ലീഹ ക്രിസ്തുവിനെ നേരിട്ട് കണ്ടു. അപ്പോൾ ക്രിസ്തു പറഞ്ഞത്, നീ നിൻ്റെ വിരലൊന്നു നീട്ടി എന്നെ തൊടുക , ആ കൈ എൻ്റെ വിലാപ്പുറത്തു വെക്കുക എന്നിട്ട് വിശ്വസിക്കുക. അപ്പോൾ തോമാശ്ലീഹാ പറഞ്ഞത് എൻ്റെ ദൈവമേ എൻ്റെ കർത്താവേ എന്നാണ്. 

കേരളത്തിലെ ക്രൈസ്തവരിൽ ഒരു വലയ വിഭാഗത്തിത്തെ തൊട്ടു വിശ്വാസികൾ എന്നു വിളിക്കാറുണ്ട്. അതിന് കാരണം തൊട്ടു നോക്കിയാലേ വിശ്വസിക്കൂ എന്നുള്ളത് കൊണ്ടാണ്.  ഒരു വലിയ സർവകലാശാലയിലെ ഗവേഷകൻ പറഞ്ഞത്, തോമാശ്ലീഹാ സയിൻ്റിസ്റ്റുകളുടെ മധ്യസ്ഥനാണ് എന്നാണ്. സയിൻ്റിസ്റ്റുകൾ ഒരു തീരുമാനത്തിൽ എത്തുന്നത് നിരന്തരമായ പരീക്ഷണങ്ങളിലൂടെയാണ്. പിന്നെ വിശ്വാസത്തെക്കുറിച്ച് എങ്ങനെയാ ണ് സംശയാലുവാകുന്നത്.

അവനോട് കൂടി മരിപ്പാൻ നമ്മൾ പോവുക എന്നു പറഞ്ഞതിനേക്കാൾ വലിയ വിശ്വാസ തീക്ഷ്ണത എന്താണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മൾ വിശ്വസിക്കുന്ന ഒരു കാര്യത്തിനു വേണ്ടി മരിക്കാൻ വരെ തയാറാവുക എന്നതിനേക്കൾ വലയ വിശ്വാസം വേറെ ഏതാണ്. നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ, അതിനു വേണ്ടി അർപ്പണ ബോധത്തോടെ നിൽക്കുക എന്നുള്ളതാണ്. ആ സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇത്ര മാത്രം യാത്ര ചെയ്തു ഭാരതത്തിൽ എത്തയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags

Share this story

From Around the Web