ജനാധിപത്യ മൂല്യങ്ങളെ അവഹേളിക്കുന്നത് ദൗര്‍ഭാഗ്യകരം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

 
Vadukumthala

കണ്ണൂര്‍: ഭരണഘടനയെയും ജനാധിപത്യമൂ ല്യങ്ങളെയും അവഹേളിക്കുന്ന നടപടികള്‍ ദൗര്‍ഭാ ഗ്യകരമാണെന്നും ജനാധിപതൃത്തിലുള്ള വിശ്വാസം തന്നെ തകരുന്ന അവസ്ഥയിലേക്കാണ് ഇതു നമ്മെ നയിക്കുന്നതെന്നും കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല.

കണ്ണൂര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ഡോ. വടക്കുംതല ആവശ്യപ്പെട്ടു.

രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഫാ. ഷിറോണ്‍ ആന്റണി, ജോയിന്റ് സെക്രട്ടറിമാരായി രാജി പി. മാത്യു (പിലാത്തറ), ടി. മേരി (പഴയങ്ങാടി) എന്നിവരെ തിരഞ്ഞെടുത്തു.

രൂപത സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി മുഖ്യസന്ദേശം നല്‍കി. രൂപത വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, പ്രോക്യുറേറ്റര്‍ ഫാ. ജോര്‍ജ്ജ് പൈനാടത്ത്, ചാന്‍സലര്‍ റവ. ഡോ. ആന്റണി കുരിശിങ്കല്‍, ഫാ. ജോയ് പൈനാടത്ത്, ഫാ. ആന്‍സില്‍ പീറ്റര്‍, ഫാ. ബെന്നി മണപ്പാട്ട്, ഫാ. ജോമോന്‍ ചെമ്പകശേരി, ഫാ. രാജന്‍ ഫൗസ്‌തോ, ഫാ. ബെന്നി പൂത്തറയില്‍, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, ഫാ. വിപിന്‍ വില്ല്യംസ്, ഫാ. ജോണ്‍സന്‍ നെടും പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web