ഓരോ ആക്രമണം ഉണ്ടാകുമ്പോഴും മുന്നോട്ട് പോകാന്‍ കരുത്ത് പകരുന്നത് ഇങ്ങനെയുള്ള ചേര്‍ത്തുപിടിക്കലുകളാണ്. ആശമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള വീഡിയോ പങ്കുവെച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം:വടകര ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച ആധുനിക ഓപ്പറേഷന്‍ തീയറ്ററുകളുടെയും മെറ്റേണിറ്റി വാര്‍ഡിന്റെയും ഉദ്ഘാടനത്തിന് ശേഷം പുറത്തേക്ക് വന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ചേര്‍ത്ത് പിടിച്ച് ആശമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും.
മന്ത്രി തന്നെയാണ് ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'ഓരോ ആക്രമണം ഉണ്ടാകുമ്പോഴും മുന്നോട്ട് പോകാന്‍ കരുത്ത് പകരുന്നത് ഇങ്ങനെയുള്ള ചേര്‍ത്തുപിടിക്കലുകളാണ്' എന്നും മന്ത്രി കുറിച്ചു.
'വടകര ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച ആധുനിക ഓപ്പറേഷന്‍ തീയറ്ററുകളുടെയും മെറ്റേണിറ്റി വാര്‍ഡിന്റെയും ഉദ്ഘാടനത്തിന് ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കാത്തുനിന്ന പ്രിയപ്പെട്ട ആശമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും.
അവര്‍ അയച്ചു തന്ന വീഡിയോ അതുപോലെ ഇവിടെ ചേര്‍ക്കുന്നു' എന്നും വീഡിയോയ്ക്ക് ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്.