ഇന്ത്യ യഥാര്‍ഥത്തില്‍ ഒരു 'വിശ്വഗുരു' ആകുന്നത് എങ്ങനെയെന്ന് കാണിച്ചുതന്നത് രാജ്യത്തെ ജെന്‍ സികള്‍ ആണെന്ന് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. 

 
cjp

വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ യുവതയെ പ്രശംസിച്ച് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. 

ഒരു മാസത്തിലേറെയായി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ വിദ്വേഷമില്ലാത്ത ധൈര്യവും അക്രമമില്ലാത്ത കരുത്തും അന്ധമായ അനുസരണ കാണിക്കാത്ത രാജ്യസ്നേഹം പ്രകടിപ്പിച്ചെന്നും അവര്‍ പറഞ്ഞു.


ഇന്ത്യ യഥാര്‍ഥത്തില്‍ ഒരു 'വിശ്വഗുരു' ആകുന്നത് എങ്ങനെയെന്ന് കാണിച്ചുതന്നത് രാജ്യത്തെ ജെന്‍ സികള്‍ ആണെന്ന് അവര്‍ എക്സില്‍ കുറിച്ചു.നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും മുന്‍നിര്‍ത്തി ആഴ്ചകളായി രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടന്നു വരുന്നത്. ഇതേത്തുടര്‍ന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്.

'ഇന്ത്യ ഒരു വിശ്വഗുരു ആകുന്നത് എങ്ങനെയെന്ന് ആരെങ്കിലും കാണിച്ചുതന്നിട്ടുണ്ടെങ്കില്‍ അത് നമ്മുടെ ജെന്‍ സികളാണ്. അവര്‍ സനാതന ധര്‍മം വെറുതെ പ്രസംഗിക്കുകയല്ല, മറിച്ച് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരികയാണ് ചെയ്തത്. അവര്‍ അക്രമമില്ലാതെ കരുത്തുകാണിച്ചു. അന്ധമായ അനുസരണ കാണിക്കാത്ത രാജ്യസ്നേഹം പ്രകടമാക്കി. മറ്റുപല രാജ്യങ്ങളിലും സംഭവിച്ചതുപോലെ, സ്വന്തം രാജ്യം കത്തിക്കാതെ തന്നെ അനീതിക്കെതിരെ എങ്ങനെ പോരാടാമെന്ന് അവര്‍ കാണിച്ചുതന്നു. ഹിന്ദുമതം, ദേശീയത, വിശ്വഗുരു എന്നിവയുടെ യാഥാര്‍ഥ്യം എന്താണെന്ന് ബിജെപിക്ക് ഇതിലൂടെ പഠിക്കാന്‍ കഴിഞ്ഞുകാണും' -ഗീതാഞ്ജലി ആങ്മോ കുറിച്ചു.

Tags

Share this story

From Around the Web