വനത്തിനുള്ളിൽ മണ്ണിടിച്ചിലുണ്ടായതായി സംശയം; വയനാട് മക്കിമലയിൽ അതീവ ജാഗ്രത

 
rain

കൽപറ്റ: വനത്തിനുള്ളിൽ മണ്ണിടിച്ചിലുണ്ടായതായുള്ള സംശയത്തെത്തുടർന്ന് വയനാട് മക്കിമലയിൽ അതീവ ജാഗ്രതാ നിർദ്ദേശം. തവിഞ്ഞാൽ തലപ്പുഴ പുഴയിൽ മലവെള്ളപാച്ചിലുണ്ട്. പുഴയുടെ തീരത്തുള്ളവർത്ത് ജാഗ്രതാ നിർദേശം നൽകി. ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ്.


ആറളം വനത്തിൽ ഉരുൾപൊട്ടിയതായും സംശയമുണ്ട്. ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്. ബാവലി പുഴയിൽ ശക്തമായ കുത്തൊഴുക്കാണ്. 13,11 ബ്ലോക്കുകളിലെ 50-ലധികം വീടുകളിൽ വെള്ളം കയറി. നാട്ടുകാർ ഇടപെട്ടാണ് പ്രദേശത്തുള്ള ആളുകളെ മാറ്റുന്നത്.

Tags

Share this story

From Around the Web