‘നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്യാമെന്ന് കോടതി പറയുന്നത് ശരിയല്ല’; വിസി നിയമനത്തിൽ സുപ്രീംകോടതി ഇടപെടലിനെ വിമർശിച്ച് ഗവർണർ
വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടലിനെ പരസ്യമായി വിമർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. വിസിയെ നിയമിക്കാനുള്ള അധികാരം ചാൻസിലർക്കാണെന്ന് ഗവർണർ പറഞ്ഞു. നിയമം പാലിക്കാൻ പറയുന്നതിന് പകരം നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്യാമെന്ന് കോടതി പറയുന്നത് ശരിയല്ലെന്നും വിമർശനമുണ്ട്.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസിമാരെ സുപ്രീംകോടതി തീരുമാനിക്കുന്നതിനെതിരെയാണ് ഗവർണറുടെ വിമർശനം. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ വിധിയും പരാമർശിച്ചായിരുന്നു ഗവർണർ സുപ്രീംകോടതിയെ വിമർശിച്ചത്.
ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ലെന്നും ഗവർണർ പറഞ്ഞു. നാളെ തിരഞ്ഞെടുപ്പ് കമ്മീഷനോടും നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്‌തോളാം എന്ന് പറയുമെന്നും ഗവർണറുടെ പരിഹാസം.
നിയമനിർമ്മാണ സഭകളെ കോടതി ബഹുമാനിക്കണം എന്നും ഗവർണർ വ്യക്തമാക്കി. ഒരേ കേസിൽ പല കോടതികൾക്ക് എന്തുകൊണ്ടാണ് വ്യത്യസ്ത നിലപാടെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ചോദിച്ചു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവത്തിനെ ആദരിക്കുന്ന ചടങ്ങിൽ ആയിരുന്നു ഗവർണറുടെ കോടതിക്കെതിരായ പരാമർശം. വിസി നിയമനത്തിൽ ഗവർണറും സർക്കാരും തമ്മിൽ സമവായത്തിലെതിനാൽ ആയിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.