പ്രതിയുടെ സാമ്പത്തിക ശേഷി കേസിനെ സ്വാധീനിക്കുമോയെന്നാണ് ആശങ്ക'; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച ഇയാസിന്റെ കുടുംബം

 
suhail

ബംഗളൂരു: പ്രതിയുടെ സാമ്പത്തിക ശേഷി കേസിനെ സ്വാധീനിക്കുമോയെന്ന ആശങ്കയില്‍ നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച ഇയാസിന്റെ കുടുംബം.

 എഫ്ഐആറില്‍ എന്തുകൊണ്ട് കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്ന് കുടുംബം ചോദിക്കുന്നു.

കുട്ടികളുടെ ജയിലിലേക്കല്ല പ്രതിയെ അയക്കേണ്ടത്. അപകടത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. ആഭ്യന്തരമന്ത്രി നല്‍കിയ ഉറപ്പില്‍ വിശ്വാസമുണ്ട്. കുടുംബത്തിന്റെ ഏക അത്താണിയാണ് ഇല്ലാതായതെന്നും കുടുംബം പറയുന്നു.

മൂന്ന് കുടുംബങ്ങളും ഒരുമിച്ച് നിയമ പോരാട്ടം നടത്തുമെന്നും നീതിക്കായി ഏതറ്റം വരെയും പോരാടുമെന്നും ഇയാസിന്റെ ബന്ധുക്കള്‍ അറിയിച്ചു.


നേരത്തെ, അപകടത്തില്‍ മരിച്ച ദേവികയുടെ കുടുംബം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രതിയെ കുട്ടികളുടെ ജയിലില്‍ പാര്‍പ്പിച്ചതിന് പിന്നില്‍ കുടുംബത്തിന്റെ ഇടപെടലുണ്ടോയെന്ന സംശയമാണ് കുടുംബം പ്രധാനമായും ഉന്നയിക്കുന്നത്. അപകടത്തിന് ഉത്തരവാദിയായ സുഹൈല്‍ സജീവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.


കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. 

ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഇയാസ്, ഗോപിക, ദേവിക എന്നിവരുടെ സ്‌കൂട്ടറിന് പിന്നില്‍ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ ഇടിക്കുകയായിരുന്നു. 


അപകടത്തില്‍ മൂവരും മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു ഇവര്‍.

കാര്‍ ഓടിച്ചിരുന്ന സുഹൈല്‍ സജീവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

അപകടസമയത്ത് കാറില്‍ നാലുപേരുണ്ടായിരുന്നുവെന്നും ഡ്രൈവറെ കൂടാതെ പിന്‍സീറ്റിലുണ്ടായിരുന്ന രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

അപകടസമയത്ത് കാര്‍ മണിക്കൂറില്‍ 218 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags

Share this story

From Around the Web