പാലായിലെ കെ.എഫ്.സിയില്‍ പഴകിയ ഫ്രൈഡ് ചിക്കന്‍ നല്‍കിയെന്ന് ആരോപണം. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി.അര മണിക്കൂര്‍ സ്ഥാപനം അടച്ചിട്ട ശേഷം വീണ്ടും പ്രവര്‍ത്തനം തുടര്‍ന്നു

 
FRIED CHICKEN

പാലാ: പാലായിലെ കെ.എഫ്.സിയില്‍ പഴകിയ ഫ്രൈഡ് ചിക്കന്‍ നല്‍കിയെന്ന് ആരോപണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇന്നു ഉച്ചയോടെയായിരുന്നു സംഭവങ്ങള്‍. അധികൃതര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നു സ്ഥാപനം ക്ലോസ്ഡ് എന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു.

തുടര്‍ന്നു പരിശോധനകള്‍ക്കു ശേഷം സ്ഥാപനം സാധാരണപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. പുറത്തു നിന്നും പാലായില്‍ വന്ന ആളുകളാണ് ഇവിടെ ഭക്ഷണം കഴിക്കാന്‍ എത്തിയത്. അസ്വസ്തത വന്നതിനെത്തുടര്‍ന്നു ഇവര്‍  പരാതിപ്പെടുകയായിരുന്നുവെന്നു പറയപ്പെടുന്നു.

ഇവരുടെ പരാതി കിട്ടിയ ഉടനെ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ സാമ്പിളുകള്‍ പരിശോധനകള്‍ക്കായി ശേഖരിച്ചിട്ടുണ്ട്. മറ്റു പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായണ് ലഭിക്കുന്ന വിവരം.
 

Tags

Share this story

From Around the Web