നികുതിപ്പണം കൊണ്ട് നടപ്പിലാക്കുന്ന പദ്ധതികളിൽ പേരെഴുതി വെക്കുന്നത് നാണംകെട്ട പണി; എം.ജെ സെബാസ്റ്റ്യൻ എം.എൽ.എ

 
mj

കോട്ടയം: "എം.എൽ.എ ഫണ്ട് ജനങ്ങളുടെ നികുതിപ്പണമാണ്;  അതെടുത്ത് എന്തെങ്കിലും ചെയ്തിട്ട് എംഎൽഎയുടെ പേരെഴുതി വെക്കുന്നത് നാണം കെട്ട പണിയാണ്"

പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളിൽ സ്വന്തം പേര് വച്ച് പരസ്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് വിമർശിച്ചു എം.ജെ സെബാസ്റ്റ്യൻ എം.എൽ.എ. മുഴുവൻ എംഎൽഎമാരും എംപിമാരും ഈ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ എന്ന് പ്രശംസിച്ചു ജനം. ഒരാളെങ്കിലും ഈ രീതിയിൽ ചിന്തിക്കാൻ തയാറായെല്ലോ എന്നാണ് ജനങ്ങൾ പയുന്നത്.

ഒരു ബസിൽ കയറി യാത്ര പോകുമ്പോൾ കാണാനാവുക എം.പി യുടെയും എംഎൽഎയുടെയും പേര് വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നതാണ്. സ്ഥലത്തിൻ്റെ പേര് ദൂതകണ്ണാടി വെച്ചു നോക്കിയാൽ മാത്രം ആ ബോർഡിൻ്റെ ആരും ശ്രദ്ധിക്കാതെ മൂലയിൽ ചെറിയ അക്ഷരങ്ങളിൽ കാണാം. റോഡ് പണിതാലും ബസ് സ്റ്റാൻഡ് പണിതാലു സ്‌കൂൾ പണിതാലും സമാന അവസ്ഥ. 

ഇതോടെയാണ്  പൊതുപ്രവർത്തനത്തിലെ പരസ്യപ്രചാരണ രീതികളെയും ഫലകങ്ങൾ വെക്കുന്ന ശീലങ്ങളെയും രൂക്ഷമായി വിമർശിച്ച് 
പൂഞ്ഞാർ എംഎൽഎ പരസ്യമായി രംഗത്ത് വന്നത്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളിൽ സ്വന്തം പേര് വച്ച് പരസ്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു കിണറിന് വെറും അയ്യായിരം രൂപയോ, ചെറിയ ദൂരമുള്ള റോഡ് ടാർ ചെയ്യുന്നതിനോ ഫണ്ട് അനുവദിച്ച ശേഷം ചെണ്ടകൊട്ടി ആഘോഷിച്ച് സ്വന്തം പേരെഴുതിയ ഫലകങ്ങൾ ഒട്ടിച്ചു വെക്കുന്ന രീതി തനിക്ക് പരമാർത്ഥത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ഫണ്ട് എന്നാൽ ജനങ്ങൾ അടയ്ക്കുന്ന നികുതിപ്പണമാണ്. അത് ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങളിൽ സ്വന്തം പേരും വിലാസവും എഴുതിവെക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.

ഗീതയിൽ പറഞ്ഞിരിക്കുന്നത് പോലെ 'കർമ്മം ചെയ്യുക, ഫലത്തിൽ ഇച്ഛയില്ലാതിരിക്കുക' എന്ന തത്ത്വമാണ് പൊതുപ്രവർത്തനത്തിൽ പാലിക്കേണ്ടത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പദ്ധതികളിൽ തന്റെ പേര് വെയ്ക്കരുതെന്ന് പഞ്ചായത്ത് പ്രസിഡന്റിനോടും അധികൃതരോടും പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്, എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ ചുമതല കൃത്യമായി നിർവ്വഹിക്കുക മാത്രമാണ് താൻ ചെയ്യുന്നത്. ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ഏൽപ്പിച്ച കാര്യങ്ങൾ ഉത്തരവാദിത്തത്തോടെയും ഭംഗിയായും ചെയ്തുതീർക്കുകയാണ് ഒരു ജനപ്രതിനിധിയുടെ കടമയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ചെയ്യുന്ന കാര്യങ്ങൾ കല്ലിലും ഫ്ലെക്സിലും വേണ്ട. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് എന്നത് ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. താൻ തുക അനുവദിക്കുന്ന ഒരിടത്തുപോലും ഇത്തരത്തിൽ വയ്ക്കരുത് എന്നു പറഞ്ഞാണ് നൽകുന്നതെന്നും എം.ജെ.സെബാസ്റ്റ്യൻ പറഞ്ഞു.

Tags

Share this story

From Around the Web