കേരള സർവകലാശാലയിൽ വിസി നടത്തുന്നത് ​ഗുരുതര ചട്ടലംഘനം. വിസി ക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് സിൻഡിക്കേറ്റ് അം​ഗം

 
vc

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസി നടത്തുന്നത് ​ഗുരുതര ചട്ടലംഘനമെന്നാരോപിച്ച് സിൻഡിക്കേറ്റ് അം​ഗം രം​ഗത്ത്.

സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വിസിയുടെ നടപടി ഗുരുതര ചട്ടലംഘനമാണെന്ന് സിൻഡിക്കേറ്റ് അം​ഗം ജി. മുരളീധരൻ .

വിസിക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും നിയമപരമായി നേരിടുന്നതിനെപ്പറ്റി ആലോചിക്കുമെന്നും ജി. മുരളീധരൻ കൂട്ടിച്ചേർത്തു. 

ഇന്നാണ് സിൻഡിക്കേറ്റ് യോഗം ചേരേണ്ട അവസാന ദിവസം. ഇതുവരെയും യോഗം ചേർന്നിട്ടില്ല. രണ്ടു മാസത്തിൽ ഒരിക്കൽ യോഗം വിളിക്കണം എന്നാണ് ചട്ടം. വിസി യോഗം വിളിച്ചില്ല. ഇത് ഗുരുതരമായ ചട്ടലംഘനമാണ്. 

വിസി ക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല. നിയമപരമായി നേരിടുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി.

സിൻഡിക്കേറ്റ് യോഗം ചേർന്നാൽ എല്ലാ പ്രശ്നങ്ങളും തീരും. വിസിയാണ് യൂണിവേഴ്സിറ്റിയുടെ എല്ലാമെന്ന രീതി ചിലർ പ്രചരിപ്പിക്കുന്നു. സർവ്വകലാശാലയുടെ നിയമവും ചട്ടവും അനുസരിച്ചാണ് വിസി പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags

Share this story

From Around the Web