കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയത് ആശ്വാസകരം.കേസുകള്‍ റദ്ദാക്കപ്പെടും വരെ സമരം തുടരും; ബിനോയ് വിശ്വം

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കള്ളകേസില്‍ കുടുക്കി ബി ജെ പി ഗവണ്മെന്റ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച കന്യാസ്ത്രീമാര്‍ക്ക് ജാമ്യം കിട്ടിയത് ആശ്വാസകരമെങ്കിലും കേസുകള്‍ റദ്ദാക്കപ്പെടുംവരെയും സമരം തുടരുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ബജറങ്ദള്‍ കല്‍പ്പിച്ചത് പ്രകാരമാണ് ഛത്തീസ് ഗഡിലെ പോലീസ് പ്രവര്‍ത്തിച്ചത്. ആ സത്യം മൂടിവച്ചുകൊണ്ടുള്ള കള്ളക്കളിയാണ് ബി ജെ പി നേതൃത്വം ഉടനീളം കളിച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കാണുന്ന ആര്‍ എസ് എസ് നിലപാടാണ് രാജ്യമാകെ നടക്കുന്ന ക്രിസ്ത്യന്‍ വേട്ടകള്‍ക്ക് അടിസ്ഥാനം.
വോട്ടുപെട്ടിയില്‍ കണ്ണുവച്ചുകൊണ്ട് അരമനയില്‍ പോയി നാടകം കളിക്കുന്നവരുടെ അഭിനയ പാഠവംകൊണ്ട് അവരുടെ പാപത്തിന്റെ കളങ്കം മാഞ്ഞുപോകില്ല എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
ക്രിസ്ത്യാനികളും മുസ്ലീമുകളും അടക്കമുള്ള എല്ലാമത ന്യൂനപക്ഷങ്ങളുടെയും വിശ്വാസസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി എന്നും രംഗത്തുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു