ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ തുടരുന്നത് ഗൗരവ പാപം. ആഹ്വാനം ഏറ്റെടുത്ത് 52 ദമ്പതികള്‍

 
wedding


റോക്ക്വാള്‍/യുഎസ്എ:' ഇത് നിങ്ങളുടെ കണ്ണ് അല്‍പ്പമെങ്കിലും നനയിക്കുന്നലില്ലെങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ കുഴപ്പമുണ്ട്. 

രണ്ട് ആഴ്ചകള്‍ മുമ്പാണ് വിവാഹം കഴിക്കാതെ കുടുംബജീവിതം നയിക്കുന്ന ലിവ്-ഇന്‍/ലീവിംഗ് റ്റുഗദര്‍ ബന്ധത്തില്‍ തുടരുന്നത് ഗൗരവകരമായ പാപമാണെന്നുള്ള പ്രഭാഷണം ഈ 52 ദമ്പതികള്‍ ശ്രവിച്ചത്. 

 52 ദമ്പതികള്‍, 52 കുടുംബങ്ങള്‍, 52 തലമുറകള്‍, അവരുടെ കുടുംബവൃക്ഷങ്ങള്‍ എല്ലാം എന്നന്നേക്കുമായി മാറിമറിയുകയാണ്.  

വിവാഹത്തിനായി എത്തുന്ന ഇവരോടൊപ്പം എല്ലാ പിന്തുണയുമായി ഇവരുടെ സഭാകൂട്ടായ്മയുമുണ്ട്,' 

52 'കോ ഹാബിറ്റിംഗ്' ദമ്പതികളുടെ സമൂഹവിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ട് സീനിയര്‍ ബാപ്റ്റിസ്റ്റ് പാസ്റ്ററായ ജോഷ് ഹവേര്‍ട്ടന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.

വിവാഹം കഴിക്കാത്ത വ്യക്തിയുടെ കൂടെ കുടുംബജീവിതം നയിക്കുന്ന ലിവ്-ഇന്‍/ലീവിംഗ് റ്റുഗദര്‍ ബന്ധത്തില്‍ തുടരുന്നത് ഗൗരകരമായ പാപമാണെന്നും അതുകൊണ്ട് തങ്ങളുടെ സഭയില്‍ അത്തരം ബന്ധത്തില്‍ തുടരുന്നവര്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി വിവാഹമെന്ന ഉടമ്പടി ഉടന്‍ സ്വീകരണമെന്നുമുള്ള ഈ ബാപ്റ്റിസ്റ്റ് പാസ്റ്ററിന്റെ വെല്ലുവിളി ഏറ്റെടുത്ത് വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച  52 'കോ-ഹാബിറ്റിംഗ്' ദമ്പതികളെക്കുറിച്ചായിരുന്നു പാസ്റ്റര്‍ ജോഷിന്റെ ഈ വൈകാരിക പോസ്റ്റ്. 

യുഎസിലെ ടെക്സാസ് സംസ്ഥാനത്തെ റോക്ക്വാളിലുള്ള ലേക്ക്പോയിന്റ് ബാപ്റ്റിസ്റ്റ് ദൈവാലയത്തിലെ സീനിയര്‍ പാസ്റ്ററാണ് ജോഷ് ഹവേര്‍ട്ടണ്‍.

പാസ്റ്റര്‍ ജോഷ് ഹാവേര്‍ട്ടന്റെ ഉദ്ബോധനം സ്വീകരിച്ച് വിവാഹ ഉടമ്പടിയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ച 52 ദമ്പതികളുടെ വിവാഹച്ചടങ്ങും കൂടാതെ വലിയൊരു പാര്‍ട്ടിയും ഈ ബാപ്റ്റിസ്റ്റ് സമൂഹത്തിന്റെ നേതൃത്വത്തില്‍ ഒരുക്കി.  

തെറ്റായ ബന്ധങ്ങളിലും ജീവിതസാഹചര്യങ്ങളിലും കഴിയുന്നവരെ പാപജീവതത്തില്‍ നിന്ന് കൈപിടിച്ച് കയറ്റാന്‍ പാസ്റ്റര്‍ ജോഷ് നടത്തിയ ശ്രമം ഏറെ മാതൃകാപരമാണ്. 

ഈ ദമ്പതികളെ വിവാഹജീവിതത്തിലേക്ക് ക്ഷണിച്ചകൊണ്ട് പാസ്റ്റര്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയമായി -'' നിങ്ങളുടെ സഭാകുടംബം ചെയ്യില്ലാത്ത ഒരു കാര്യമുണ്ട്.

 അത് നിങ്ങളെ വിധിക്കുക എന്നതാണ്. ആരെങ്കിലും നിങ്ങളെ ഏതെങ്കിലും തെറ്റിന്റെ പേരില്‍ കുറ്റപ്പെടുത്തുകയാണെങ്കില്‍ അത് നിങ്ങളെ ആ തെറ്റില്‍ നിന്ന് കൈ പിടിച്ച് കയറ്റുവാന്‍ ആയിരിക്കണം എന്നതാണ് നമ്മുടെ സഭയുടെ വിശ്വാസം.'

Tags

Share this story

From Around the Web