നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്തവ ദൗത്യം: ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം
ചങ്ങനാശേരി: നീതി നിഷേധിക്കപ്പെട്ടവരുടെയും പാര്‍ശ്വവത്കൃതരുടെയും പോരാട്ടങ്ങളില്‍ പങ്കുചേരുക എന്നത് ക്രൈസ്തവ ജീവിത ദൗത്യമാകണമെന്ന് കെസിബിസി എസ്സി, എസ്ടി കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം.
ദളിത് കത്തോലിക്കാ മഹാജന സഭയുടെ സംസ്ഥാന കൗണ്‍സില്‍ ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്‍ക്കും തുല്യനീതി പ്രദാനം ചെയ്യുന്ന മതേതര ജനാധിപത്യ രാജ്യത്ത് മതപരമായ കാര്യങ്ങളുടെ പേരില്‍ അവകാശം നിഷേധിക്കുന്നു. ദളിതര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചാല്‍ അവകാശങ്ങള്‍ നഷ്ടമാകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഗീവര്‍ഗീസ് മാര്‍ അപ്രേം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഷിബു ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം ആമുഖ സന്ദേശം നല്‍കി. തുടര്‍ന്ന് വിവിധ കര്‍മപദ്ധതികളുടെ അവതരണം നടത്തി. ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ഡോ. സിജോ ജേക്കബ് നന്ദി പറഞ്ഞു.