ചെറുപ്പത്തില്‍ തന്നെ മികച്ച പുസ്തകങ്ങളോട് കുട്ടികള്‍ക്ക് താല്പര്യം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന അഞ്ചു ഫലപ്രദമായ വഴികള്‍ 

 
Book



ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളെ സ്മാര്‍ട്ട്ഫോണുകളില്‍ നിന്നും ടിവി സ്‌ക്രീനുകളില്‍ നിന്നും അകറ്റി വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കുക എന്നത് ഭൂരിഭാഗം മാതാപിതാക്കള്‍ക്കും വലിയൊരു വെല്ലുവിളിയാണ്. എന്നാല്‍, ചെറുപ്പത്തില്‍ തന്നെ മികച്ച പുസ്തകങ്ങളോട് കുട്ടികള്‍ക്ക് താല്പര്യം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന അഞ്ചു ഫലപ്രദമായ വഴികള്‍ പരിചയപ്പെടാം.

കുട്ടികള്‍ക്ക് എളുപ്പത്തില്‍ കൈയെത്തുന്ന രീതിയില്‍ വീട്ടില്‍ പുസ്തകങ്ങള്‍ ക്രമീകരിച്ചു വയ്ക്കുക. വര്‍ണ്ണാഭമായ ചിത്രങ്ങളുള്ള പുസ്തകങ്ങളും കഥകളും അവരുടെ കാഴ്ചപ്പാടില്‍ എപ്പോഴും ഉണ്ടാകുന്നത് വായനയോടുള്ള കൗതുകം കൂട്ടും. ആദ്യം കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കഥ പുസ്തകങ്ങള്‍ അവിടെ ക്രമീകരിക്കാം. അപ്പോള്‍ ആ ലൈബ്രറി കുട്ടികളുടെ ഇഷ്ടത്തെ കൂടുതല്‍ ആകര്‍ഷിക്കും.

കുട്ടികളില്‍ വായനാശീലം വളരണമെങ്കില്‍ മാതാപിതാക്കളും വായിക്കുന്നവരാകണം. വായിക്കുന്ന മാതാപിതാക്കളെ കണ്ട് കുട്ടികളും വായിക്കാന്‍ തുടങ്ങും. അതിനാല്‍ രാത്രി കിടക്കുന്നതിന് മുന്‍പോ അല്ലെങ്കില്‍ ദിവസവും ഒരു നിശ്ചിത സമയത്തോ കുട്ടികള്‍ക്കൊപ്പമിരുന്ന് പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിക്കുക. ഇത് വായനയെ ഒരു കടമയായി കാണാതെ, മാതാപിതാക്കളുമായി സമയം ചെലവഴിക്കാനുള്ള നല്ലൊരു അവസരമായി കുട്ടികള്‍ കാണാന്‍ തുടങ്ങും. അങ്ങനെ കുടുംബമായി ഇരുന്നു വായിക്കുകയും കഥകള്‍ പറയുകയും ചെയ്യുമ്പോള്‍ വായനാശീലം മാത്രമല്ല കുടുംബബന്ധങ്ങള്‍ കൂടെ ശക്തമാകും.

തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കാം

അവര്‍ക്ക് വായിക്കാന്‍ ഇഷ്ടമുള്ള വിഷയങ്ങളിലെ പുസ്തകങ്ങള്‍ സ്വയം തിരഞ്ഞെടുക്കാന്‍ കുട്ടികളെ അനുവദിക്കുക. കോമിക്‌സുകളോ, കഥകളോ, ചിത്രകഥകളോ ആകട്ടെ. കാരണം ഇവിടെ വായിക്കുന്നത് കുട്ടികളാണ്. തങ്ങള്‍ തിരഞ്ഞെടുത്ത പുസ്തകം വായിക്കാന്‍ അവര്‍ക്കു ഉത്സാഹം കൂടും. തുടക്കത്തില്‍ അവരുടെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് വായനാശീലം വളര്‍ത്താന്‍ സഹായിക്കും. പിന്നീട് അവരുടെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും ഉതകുന്ന പുസ്തകങ്ങള്‍ കൂടെ അതില്‍ ഉള്‍പ്പെടുത്താം.


കുട്ടികള്‍ വായിക്കുന്ന കഥകളിലെ സ്ഥലങ്ങളെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ അവരുമായി സംസാരിക്കുക. ലൈബ്രറികളിലും പുസ്തകമേളകളിലും അവരെ പതിവായി കൊണ്ടുപോകുന്നത് വായനയെ ഒരു ഉത്സവപ്രതീതിയോടെ സമീപിക്കാന്‍ കുട്ടികളെ സഹായിക്കും. ചെറുപ്പത്തിലേ വളര്‍ത്തിയെടുക്കുന്ന ഈ നല്ല ശീലം കുട്ടികളുടെ ഭാവനയും ചിന്താശേഷിയും വികസിപ്പിക്കുക മാത്രമല്ല, അവരുടെ ഭാവി ജീവിതത്തില്‍ വലിയൊരു ധനസമ്പാദ്യമായി മാറുകയും ചെയ്യും.

Tags

Share this story

From Around the Web