വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിർദേശം. സർക്കാർ-ഗവർണർ പോര് മുറുകുന്നു

നാളെ വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിർദേശത്തെ ചൊല്ലി സർക്കാർ-ഗവർണർ പോര് മുറുകുന്നു.
ദിനാചരണം കലാലയങ്ങളിൽ നടപ്പാക്കില്ലെന്ന് ഉന്നത വിദ്യഭ്യാസമന്ത്രി ഡോക്ടർ ആർ ബിന്ദു വ്യക്തമാക്കി. മന്ത്രിയുടെ നിലപാട് ഗവർണറെ അനുകൂലിക്കുന്ന വിസിമാർ തള്ളി.
ദിനാചരണം നടത്തിയാൽ തടയുമെന്ന് എസ്എഫ്ഐയും കെഎസ്‌യുവും അറിയിച്ചു.
ഇന്ത്യ- പാക്ക് വിഭജനത്തിൻ്റെ ഓർമകളിൽ സെമിനാറുകളും, നാടകങ്ങൾ ഉൾപ്പെടെ കോളേജുകളിൽ സംഘടിപ്പിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ വിസിമാർക്ക് നൽകിയ നിർദേശം.
എന്നാൽ സംസ്ഥാനത്തെ കാലാലയങ്ങളിൽ വിഭജന ഭീതി ദിനം നടപ്പാവില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു.
ദിനാചരണം സംഘടിപ്പിക്കാൻ കണ്ണൂർ, കേരളാ വി സിമാർ കോളജുകൾക്ക് സർക്കുലർ അയച്ചു .
ദിനാചരണം സംഘടിപ്പിക്കാൻ കോളജുകളിൽ നിർദേശം നൽകിയെന്ന് സാങ്കേതിക സർവകലാശാല വി സി ഡോക്ടർ കെ ശിവപ്രസാദ്. എസ്.എഫ്.ഐയും കെ.എസ്.യുവും ഭീതിദിനത്തിനെതിരെ രംഗത്തെത്തി. എസ്എഫ്ഐ സർവകലാശാലകളിൽ ചാൻസലറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.