ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ലെയോ പതിനാലാമന്‍ പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് 44 വര്‍ഷം പൂര്‍ത്തിയായി

 
LEEOOO


വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ലെയോ പതിനാലാമന്‍ പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് 44 വര്‍ഷം പൂര്‍ത്തിയായി. 1982 ജൂണ്‍ 19ന് റോമിലെ സാന്താ മോനിക്ക കപ്പേളയില്‍വെച്ചാണ്, റോബര്‍ട്ട് പ്രെവോസ്റ്റ് എന്ന പേരിനു ഉടമയായ ലെയോ പാപ്പ വൈദികനായി അഭിഷിക്തനായത്. അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗമായ ലെയോ പാപ്പ 1981-ലാണ് നിത്യവ്രതം സ്വീകരിച്ചത്.

പൗരോഹിത്യ സ്വീകരണത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഓര്‍മ്മക്കാര്‍ഡില്‍ പതിനഞ്ചാം നൂറ്റാണ്ടിലെ റഷ്യന്‍ ഐക്കണായ അന്ത്യ അത്താഴത്തിന്റെ ചിത്രമാണ് ഉള്‍പ്പെടുത്തിയത്. ''നിങ്ങളെ എല്ലാവരെയും സാധാരണ അപ്പംകൊണ്ട് പോഷിപ്പിക്കുക എന്നത് എനിക്ക് സാധ്യമല്ല. എന്നാല്‍ ഈ വചനം നിങ്ങളുടെ ഓഹരിയാണ്. എന്നെ പോഷിപ്പിക്കുന്ന അതേ മേശയില്‍ നിന്നാണ് ഞാന്‍ നിങ്ങളെയും പോഷിപ്പിക്കുന്നത്. ഞാന്‍ നിങ്ങളുടെ ദാസനാണ്.''- എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ കാര്‍ഡില്‍ ആലേഖനം ചെയ്തിരിന്നു.

തിരുപ്പട്ട സ്വീകരണത്തിന്റെ നാല്‍പ്പത്തിനാലാമത് വാര്‍ഷിക വേളയില്‍ റോം രൂപത പാപ്പയ്ക്കു ആശംസകള്‍ അറിയിച്ചു. ദൈവരാജ്യത്തിന്റെ സുവിശേഷപ്രഘോഷണത്തിനും, സമാധാനത്തിന്റെ അന്വേഷണത്തിനുമായുള്ള ലെയോ പാപ്പയുടെ പ്രതിബദ്ധത, തങ്ങള്‍ക്ക് ഏറെ പ്രചോദനമാണെന്ന് റോം രൂപത ഇന്നലെ പുറത്തിറക്കിയ ആശംസയില്‍ എടുത്തു പറയുന്നു. തങ്ങളുടെ സ്‌നേഹവും, പ്രാര്‍ത്ഥനകളും പാപ്പയെ അറിയിച്ചു. ലെയോ പാപ്പയ്ക്കു വേണ്ടി പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ടാണ് റോം രൂപതയുടെ ആശംസ സന്ദേശം അവസാനിക്കുന്നത്.

Tags

Share this story

From Around the Web