ഏഴ് മണിക്കൂര്‍ പറന്നു, ഒടുവില്‍ തിരിച്ചിറക്കി; ഇന്‍ഡിഗോയുടെ മാഞ്ചസ്റ്റര്‍ വിമാനം പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു

 
Indigo


ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം (6ഋ33) പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടര്‍ന്ന് പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ച് ഡല്‍ഹിയില്‍ തിരിച്ചിറക്കി. 

വ്യോമപാതകളില്‍ അവസാന നിമിഷം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് വിമാനത്തിന് തിരിച്ചടിയായത്. ഏകദേശം ഏഴ് മണിക്കൂറോളം ആകാശത്ത് തുടര്‍ന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ സാധാരണ പാത ഒഴിവാക്കി ആഫ്രിക്കന്‍ മേഖലയിലൂടെയുള്ള പ്രത്യേക റൂട്ടിലായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്. 
എന്നാല്‍ എത്യോപ്യ-എറിത്രിയ അതിര്‍ത്തിക്ക് സമീപമെത്തിയപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ വിമാനത്തിന് പെട്ടെന്ന് യു-ടേണ്‍ എടുക്കേണ്ടി വന്നുവെന്ന് ഫ്‌ലൈറ്റ്റഡാര്‍24 റിപ്പോര്‍ട്ട് ചെയ്തു.


യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇന്‍ഡിഗോ വക്താവ് അറിയിച്ചു.

 യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി, തുടര്‍യാത്രയ്ക്കുള്ള ബദല്‍ സംവിധാനങ്ങളെക്കുറിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും വ്യക്തമാക്കി.

Tags

Share this story

From Around the Web