വെസ്റ്റ് ബാങ്കിലെ ക്രൈസ്തവ ഗ്രാമമായ തെയ്‌ബെ അടച്ച് ഇസ്രായേല്‍ സൈന്യം

 
sisratek

വെസ്റ്റ് ബാങ്കിലെ പ്രശസ്തമായ പലസ്തീന്‍ ക്രൈസ്തവ ഗ്രാമമായ തെയ്‌ബെ അടച്ച് ഇസ്രായേല്‍ സൈന്യം. പലസ്തീനികള്‍ക്കെതിരെ ഇസ്രായേലി കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഗ്രാമം അടച്ചുപൂട്ടിയതെന്ന് സൈന്യം അറിയിച്ചു.

 അതേസമയം, ഈ ഉത്തരവ് ഇസ്രായേലികള്‍ക്ക് മാത്രമാണ് ബാധകമെന്നും പലസ്തീനികള്‍ക്ക് പ്രവേശനവിലക്കില്ലെന്നും സൈനിക വക്താവ് വ്യക്തമാക്കി. 

പ്രദേശത്ത് ഇസ്രായേലികളുടെ ചില ഹിംസാത്മകമായ ആക്രമണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തെയ്‌ബെയെ അടച്ചുപൂട്ടിയ പ്രദേശം ആയി പ്രഖ്യാപിച്ചതെന്ന് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.

വെസ്റ്റ് ബാങ്കില്‍ അവശേഷിക്കുന്ന ചുരുക്കം ചില ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഒന്നാണ് തെയ്‌ബെ. പലസ്തീനികള്‍ക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണങ്ങളും ഭീഷണികളും വര്‍ധിച്ചുവരുന്നതായി പ്രാദേശികവാസികളും വൈദികരും സാക്ഷ്യപ്പെടുത്തുന്നു. 


കഴിഞ്ഞ ജൂണില്‍ തെയ്‌ബെയ്ക്ക് സമീപമുണ്ടായ വലിയ തീപിടിത്തം അണയ്ക്കുന്നതില്‍ നിന്നും പലസ്തീനികളെ കുടിയേറ്റക്കാര്‍ തടഞ്ഞിരുന്നു.

Tags

Share this story

From Around the Web