ഇസ്രയേലിലെ കത്തോലിക്ക ദേവാലയത്തിന് നേരെ അറബ് മുസ്ലിം വംശജനായ യുവാവിന്റെ ആക്രമണം
ടെല്‍ അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ ജാഫ മേഖലയിലുള്ള കത്തോലിക്ക ദേവാലയത്തിന് നേരെ യുവാവിന്റെ ആക്രമണം. സെന്റ് ആന്റണി ദേവാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇരുപതു വയസ്സു പ്രായമുള്ള പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും ഇസ്രായേല്‍ പോലീസ് വ്യക്തമാക്കി. പള്ളിയിലെ നിരവധി കുരിശുകളും മറ്റ് രൂപങ്ങളും അക്രമി തകര്‍ത്തിരിന്നു. ആക്രമണത്തിന് പിന്നില്‍ അറബ് മുസ്ലിം വംശജനാണ് എന്ന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്.
ദേവാലയത്തിന് നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ തന്നെ പോലീസിന് പരാതി കൈമാറിയിരിന്നു. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പള്ളിക്കുള്ളിലെ നിരവധി രൂപങ്ങള്‍ തകര്‍ത്ത് നിലത്തിട്ട നിലയിലും, പല കുരിശുകളും ഒടിച്ച നിലയിലുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വൈകാതെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് അറസ്റ്റ് ചെയ്യുകയായിരിന്നു.
അതേസമയം സമീപകാലത്തായി ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇസ്ടായേലില്‍ വര്‍ദ്ധിച്ച് വരികയാണ്. ജെറുസലേമിലെ സെന്റ് ജെയിംസ് അര്‍മേനിയന്‍ കത്തീഡ്രലിനു നേരെ കല്ലെറിയുകയും തുപ്പുകയും ചെയ്ത സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തതായി ഈ മാസം ആദ്യം ഇസ്രായേല്‍ പോലീസ് അറിയിച്ചിരുന്നു.
അറസ്റ്റിലായവരില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരും ഒരാള്‍ മുതിര്‍ന്ന വ്യക്തിയുമായിരിന്നു. സംഭവങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന അര്‍മേനിയന്‍ സ്ത്രീയെ സംഘം അധിക്ഷേപിച്ചിരിന്നു.