അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രയേല്‍. യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് ട്രംപ് 

 
ISRAYEL

യുഎസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രയേല്‍. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്നും ട്രംപ് അറിയിച്ചു. 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ട്രംപ് ഫോണില്‍ ബന്ധപ്പെട്ടു. ഇറാനിലുള്ള ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ മടങ്ങുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേല്‍ യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു.

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപ് ഇസ്രയേലിനേട് നിര്‍ദേശിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 610 പേര്‍ മരിച്ചെന്ന് ഇറാന്‍ അറിയിച്ചു. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു.

 തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പറഞ്ഞിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടങ്ങുന്നതിന് മുമ്പാണ് ഇസ്രയേലില്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ വ്യക്തമാക്കി.


പുതിയ വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രംപ് അതില്‍ ആശങ്ക പ്രകടിപ്പിച്ചു. ആ ബോംബുകള്‍ വര്‍ഷിക്കരുതെന്നും നിങ്ങളുടെ പൈലറ്റുമാരെ തിരിച്ചുവിളിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

ഇരുരാജ്യങ്ങളുടേയും നടപടികളില്‍ താന്‍ അസന്തുഷ്ടനാണെന്നും പ്രത്യേകിച്ച് ഇസ്രയേലിന്റെ കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

Tags

Share this story

From Around the Web