ഇറാനെതിരായ ഇസ്രയേലിന്റെയും അമേരിക്കയുടെയും ശത്രുത അടിസ്ഥാനരഹിതവും ന്യായീകരിക്കാനാവാത്തതുമാണെന്ന്  പുടിന്‍

 
putin


ഇറാന്‍: ഇറാനെതിരായ ഇസ്രയേലിന്റെയും അമേരിക്കയുടെയും ശത്രുത അടിസ്ഥാനരഹിതവും ന്യായീകരിക്കാനാവാത്തതുമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇറാനെതിരായ ആക്രമണങ്ങളെ 'ഒരു പ്രകോപനവുമില്ലാത്ത ആക്രമണം' എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. 


അതിന് ഒരു ന്യായീകരണവുമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇരു രാജ്യങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണെന്ന് പുടിന്‍ എടുത്തുപറഞ്ഞു.

ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, റഷ്യയുമായി കൂടുതല്‍ ഗൗരവമേറിയ കൂടിയാലോചനകള്‍ക്കായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തിയിരുന്നു. പുടിനുമായി കൂടിക്കാഴ്ചകളും നടന്നു. 

ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു പുടിന്‍ ഇസ്രയേല്‍-അമേരിക്കന്‍ രാജ്യങ്ങളുടെ ആക്രമണങ്ങള്‍ക്ക് എതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയത്. ക്രെംലിനില്‍ നടന്ന യോഗത്തില്‍, ഇറാനെതിരായ ആക്രമണങ്ങളെ 'ഒരു പ്രകോപനവുമില്ലാത്ത ആക്രമണം' എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്.

Tags

Share this story

From Around the Web