പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലല്ലേ? പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകാതിരിക്കാന്‍ എന്ത് ചെയ്യണം?

 
PANCARD ADDHAR CARD


ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി കൊണ്ടാണ് സമയപരിധി അവസാനിച്ചത്. 

ഇതുവരെയും പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നടത്താത്തവരുടെ പാന്‍ കാര്‍ഡ് ഇന്ന് മുതല്‍ പ്രവര്‍ത്തനരഹിതമാകും എന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഇത് ബാങ്കിങ് ഇടപാടുകളെ അടക്കം ഇത് ബാധിക്കും.

സമയപരിധി അവസാനിച്ചതോടെ ആയിരം രൂപ പിഴ ഒടുക്കി മാത്രമേ ഇനി ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. എന്നാല്‍, 2024 ഒക്ടോബര്‍ ഒന്നിനു ശേഷം പാന്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് ഈ പിഴയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. 

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടല്‍ വഴി ഉപഭോക്താക്കള്‍ക്ക് ഈ നടപടി പൂര്‍ത്തിയാക്കാവുന്നതാണ്.

പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലാത്തവര്‍

ആദായനികുതി നിയമപ്രകാരം താമസക്കാരായി യോഗ്യത നേടാത്ത പ്രവാസി ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ), ആധാര്‍ നമ്പര്‍ ഇല്ലാത്ത വ്യക്തികള്‍, സര്‍ക്കാര്‍ പ്രത്യേകമായി ഒഴിവാക്കിയവര്‍ എന്നിവര്‍ക്കാണ് ഇക്കാര്യത്തില്‍ ഇളവുകളുള്ളത്.


 80 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ആളുകള്‍ക്കും (സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ്)ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമല്ല. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം അസം, മേഘാലയ, ജമ്മു & കശ്മീര്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്കും ഇളവുകളുണ്ട്.

Tags

Share this story

From Around the Web