ആഗ്രയിൽ ‘ ഐഎസ്ഐഎസ് മാതൃകയിലുള്ള’ മതപരിവർത്തന സംഘം പിടിയിൽ

ന്യൂഡൽഹി: ‘ഓപ്പറേഷൻ അസ്മിത’ എന്ന പേരിൽ ആഗ്ര പോലീസ് നടത്തിയ ഒരു ഓപ്പറേഷനിൽ ഐഎസ്ഐഎസ് മാതൃകയിലുള്ള ജിഹാദിസ്റ്റ് മതപരിവർത്തന മാതൃകയിൽ പ്രവർത്തിക്കുന്ന സംഘത്തെ പിടികൂടി പോലീസ് .
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തീവ്രവാദത്തിലൂടെയും നിർബന്ധത്തിലൂടെയും മതപരിവർത്തനം നടത്തുകയാണ് ഇവരുടെ ലക്ഷ്യം എന്നാണ് അന്വേഷണ സംഘം പറയുന്നത്.
2025 മാർച്ചിൽ ആഗ്രയിലെ സദർ ബസാർ പോലീസ് സ്റ്റേഷനിൽ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി ലഭിച്ചതോടെയാണ് കേസ് പുറത്തുവന്നത്.
പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇസ്ലാമിക പ്രസംഗം, യൂട്യൂബ് ചാനലുകൾ, രഹസ്യ ഓൺലൈൻ സെഷനുകൾ എന്നിവ ഉപയോഗിച്ച് ഹിന്ദു പെൺകുട്ടികളെ വലയിലാക്കാൻ ഈ ശൃംഖല പ്രാദേശിക റിക്രൂട്ടർമാരെയാണ് ഉപയോഗിച്ചത്.
സംഘം പെൺകുട്ടികളെ വശീകരിച്ച്, തീവ്രവാദവൽക്കരിച്ച്, വ്യാജ ഐഡന്റിറ്റികളിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തിയതായി ഒരു ഉദ്യോഗസ്ഥർ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.
ആഗ്രയിലെ അബ്ദുൾ റഹ്മാൻ ഖുറേഷി, കൊൽക്കത്തയിലെ ഒസാമ തുടങ്ങിയ പ്രധാന പ്രവർത്തകർ തീവ്രവാദവൽക്കരണം കൈകാര്യം ചെയ്തു.
“ദി സുന്ന ചാനൽ” എന്ന യൂട്യൂബ് ചാനൽ വഴി തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചുകൊണ്ട് പെൺകുട്ടികളെ കുരുക്കിലാക്കുകയും ചെയ്തതായാണ് ആരോപണം .
2021 മുതൽ ഉത്തർപ്രദേശിൽ വെളിപ്പെട്ടതായി പറയപ്പെടുന്ന നിർബന്ധിത മതപരിവർത്തന സംഘങ്ങളുടെ പട്ടികയിൽ ഈ കേസ് കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്.