മൃതസംസ്‌കാര ചടങ്ങിന് നേരെ ഐഎസ് അനുഭാവ തീവ്രവാദ സംഘടനയുടെ ഭീകരാക്രമണം; 50 ലധികം പേര്‍ കൊല്ലപ്പെട്ടു
Sep 10, 2025, 13:53 IST

കിന്‍ഷാസ/ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ: കോംഗോയിലെ ഒരു ഗ്രാമത്തില്‍ മൃസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെ ഐഎസ് അനുഭാവ തീവ്രവാദ സംഘടന നടത്തിയ ഭീകരാക്രമണത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ടു.
ഡിആര്‍സിയും ഉഗാണ്ടയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസ് ബന്ധമുള്ള എഡിഎഫ് തീവ്രവാദസംഘടനയാണ് നിഷ്ഠൂരമായ ആക്രമണത്തിന് നേതൃത്വം നല്‍കിയത്.
നോര്‍ത്ത് കിവു പ്രവിശ്യയിലെ ഗ്രാമത്തില്‍ എഡിഎഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇസ്ലാമിക്ക് സംഘടന നടത്തിയ രാത്രികാല ആക്രമണത്തില്‍ ഇരകളെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.