വീണ്ടും തീരുവ യുദ്ധത്തിനൊരുങ്ങി ട്രംപ് ? യുഎസിന്റെ ഗ്രീന്‍ലന്‍ഡ് അധിനിവേശത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ തീരുവ ചുമത്തിയേക്കും

 
TRUMPH


ടോക്കിയോ:ഒന്നാം തീരുവ യുദ്ധത്തിന്റെ അലയൊലികള്‍ അടങ്ങും മുമ്പ് വീണ്ടും തീരുവ ആയുധമാക്കാന്‍ ഒരുങ്ങി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 

അമേരിക്കയുടെ പിടിച്ചെടുക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ആവും പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുന്നത്. 

ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ സംസാരിക്കുന്നതിനിടെ ട്രംപ് സൂചന നല്‍കിയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ആക്രമണം നടത്തിയതിന് ലോകമൊട്ടുക്ക് നിന്നുള്ള എതിര്‍പ്പ് നേരിടവേയാണ് ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനുള്ള തന്റെ ആഗ്രഹം ട്രംപ് തുറന്ന് പറഞ്ഞത്.


ഇതോടെ യുഎസിന്റെ സഖ്യകക്ഷികളും നാറ്റോ അംഗങ്ങളുമായ യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെ ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു. 

സൈനിക നീക്കത്തിനെതിരെ ഡെന്മാര്‍ക്ക് ശക്തമായി മുന്നറിയിപ്പ് നല്‍കുകയും ഫ്രാന്‍സ് അടക്കമുള്ളവര്‍ ഗ്രീന്‍ലന്‍ഡിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങളുടെ പേരിലാണ് യുഎസ് മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള ഭൂപ്രദേശം പിടിച്ചെടുക്കാന്‍ കോപ്പുകൂട്ടുന്നത്. 

എന്നാല്‍, വെനസ്വേലയിലെ പോലെ എണ്ണ, വാതകം, അപൂര്‍വ ധാതുക്കള്‍ എന്നീ പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ ഗ്രീന്‍ലന്‍ഡിലും അമേരിക്കന്‍ താത്പര്യങ്ങള്‍ തീര്‍ത്തും കോര്‍പറേറ്റ് നയങ്ങളില്‍ കേന്ദ്രീകരിച്ചുള്ളവയാണ്.

Tags

Share this story

From Around the Web