പൊലീസ് കൂടെയുണ്ടായിട്ടും ഇങ്ങനെ?. കൊല്ലം കടയ്ക്കലില്‍ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു

കൊല്ലം: കടയ്ക്കലില്‍ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. കൈവിലങ്ങുമായിട്ടാണ് പ്രതികള്‍ പൊലീസിനെ കബളിപ്പിച്ച് ഓടിപ്പോയത്. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളായ സൈതലവി, അയ്യൂബ് ഖാന്‍ എന്നിവരാണ് രക്ഷപ്പെട്ടത്.
പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പ്രതികളുമായി തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കടയ്ക്കല്‍ ചുണ്ട ചെറുകുളത്ത് വെച്ച് വാഹനം നിര്‍ത്തിയപ്പോഴാണ് ഇരുവരും ഓടി രക്ഷപ്പെട്ടത്. മലയിന്‍കീഴ് വഞ്ചിയൂര്‍ സ്വദേശിയായ അയ്യൂബ് ഖാനും നെടുമങ്ങാട് സ്വദേശിയായ സൈതലവിയും ആണ് രക്ഷപ്പെട്ടവര്‍. മൂത്രമൊഴിക്കാന്‍ വാഹനം നിര്‍ത്തിയ സമയത്താണ് പ്രതികള്‍ അവസരം മുതലെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി പ്രതികള്‍ രക്ഷപ്പെട്ട സംഭവം ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ സംസ്ഥാനം വിട്ടുപോകാതിരിക്കാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്.