നേര്‍ച്ചകള്‍ നിറവേറ്റാതിരുന്നാല്‍ പ്രശ്‌നമുണ്ടോ ?

​​​​​​​

 
church 1234

നേര്‍ച്ചയെന്നുപറയുന്നത് ദൈവത്തോടോ വിശുദ്ധരോടോ നടത്തുന്ന ഒരു വാഗ്ദാനമാണ്. വാഗ്ദാന ലംഘനം ആരോടാണെങ്കിലും ശരിയായ പ്രവൃത്തിയല്ല. 

അത് ദൈവത്തോടോ വിശുദ്ധരോടോ ആണെങ്കില്‍ വളരെ ഗൗരവപൂര്‍വം പരിഗണി ക്കേണ്ട കാര്യമാണ്. നേര്‍ച്ച നിറവേറ്റുക എന്നത് വാഗ്ദാനം ചെയ്ത വ്യക്തിയുടെ വലിയ ഉത്തര വാദിത്വമാണ്. ഏതെങ്കിലും കാരണത്താല്‍ ഏറ്റെടുത്ത നേര്‍ച്ച നിറവേറ്റാന്‍ സാധിക്കാതെ പോകുന്നു എന്നു കരുതുക.

ഉദാഹരണമായി, ഒരുവലിയ തുക നേര്‍ച്ചയായി നല്കാം എന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ കൈവശം പണമില്ല. പലരോടും ചോദിച്ചു. പക്ഷേ ആരും തരാന്‍ തയ്യാറല്ല; 

അതുപോലെ, വേളാങ്കണ്ണി മാതാവിന് ഒരുപവന്റെ മാല നേര്‍ച്ചയായി നല്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ അത് വാങ്ങാനുള്ള പണമില്ല.

ഇപ്രകാരം ഏതെങ്കിലും കാരണത്താല്‍ നേര്‍ച്ച നിറവേറ്റാന്‍ സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടായാല്‍ ഏതെങ്കിലും വൈദികനോട് ഇക്കാര്യം ഏറ്റുപറഞ്ഞ് ഏറ്റെടുത്ത നേര്‍ച്ചക്കു പകരം ആ വ്യക്തിക്കു സാഹചര്യാധിഷ്ഠിതമായി ചെയ്യാന്‍ സാധ്യമായ മറ്റൊരു നേര്‍ച്ചയാക്കി അതിനെ മാറ്റാന്‍ സാധിക്കും. 

ഏതായാലും, ദൈവത്തോട് ഒരു വാഗ്ദാനം ചെയ്താല്‍ ആ വാഗ്ദാനം നിറവേറ്റാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം വാഗ്ദാനം ചെയ്തയാളിനുണ്ട്.

Tags

Share this story

From Around the Web