രോഗീലേപനം ഭയക്കേണ്ട കൂദാശയോ?

 
rogilpanam


രോഗീലേപനം രോഗിക്ക് സമാശ്വാസവും സമാധാനവും ശക്തിയും നല്കുകയും അയാളെ അപകടകരമായ അവസ്ഥയിലും സഹനങ്ങളിലും ക്രിസ്തുവിനോട് അഗാധമായ വിധത്തില്‍ ഐക്യപ്പെടുത്തുകയും ചെയ്യുന്നു. എന്തെന്നാല്‍, കര്‍ത്താവ് നമ്മുടെ ഭീതി അനുഭവിച്ചു. 

നമ്മുടെ വേദനകള്‍ ശരീരത്തില്‍ വഹിക്കുകയും ചെയ്തു. പലര്‍ക്കും രോഗീലേപനം ശാരീരിക സൗഖ്യം നല്കുന്നുണ്ട്. എന്നാല്‍ ആരെയെങ്കിലും തന്റെ ഭവനത്തിലേക്കു വിളിക്കാന്‍ ദൈവം തീരുമാനിച്ചാല്‍ അന്തിമയാത്രയിലുണ്ടാകാവുന്ന ശാരീരികവും ആത്മീയവുമായ എല്ലാ സമരങ്ങള്‍ക്കും വേണ്ട ശക്തി രോഗീലേപനംവഴി അവിടന്നു നല്കുന്നു. എങ്ങനെയായാലും പാപങ്ങള്‍ക്കു മോചനം ലഭിക്കുകയെന്ന ഫലം രോഗീലേപനം നല്കുന്നുണ്ട്. ധ15201523, 1532).

പല രോഗികളും ഈ കൂദാശയെ ഭയപ്പെടുന്നു. അവസാന നിമിഷത്തേക്ക് അതു നീക്കിവയ്ക്കുകയും ചെയ്യുന്നു. കാരണം, അത് ഒരുതരം മരണവിധിയാണെന്ന് അവര്‍ കരുതുന്നു. എന്നാല്‍ അതിനു വിപരീതമാണു സത്യം: രോഗീലേപനം ഒരുതരം ലൈഫ് ഇന്‍ഷ്വറന്‍സാണ്. 

രോഗിയെ ശുശ്രൂഷിക്കുന്ന വ്യക്തി രോഗിയുടെ മിഥ്യയായ ഭയം ഒഴിവാക്കാന്‍ പരിശ്രമിക്കണം. മരണത്തെ കീഴടക്കിയ ജീവന്‍ തന്നെയായവനെ, രക്ഷകനായ യേശുക്രിസ്തുവിനെ, വേഗത്തില്‍ വ്യവസ്ഥാതീതമായി ആശ്‌ളേഷിക്കുകയെന്നതിനെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന മറെറാന്നില്ലെന്ന് ഗൗരവാവഹമായ അപകടസ്ഥിതിയിലുള്ളവര്‍ ആന്തരിക ദര്‍ശനംകൊണ്ടു മനസ്സിലാക്കുന്നുണ്ട്.

-- കടപ്പാട്: കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം 245.

Tags

Share this story

From Around the Web