അനുരജ്ഞനം- ദൈവത്തിന്റെ ദാനമാണോ?
'ഇപ്പോള്‍ നമ്മള്‍ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു' (ലുക്ക 15:32 ).
അനുരജ്ഞനം ദൈവത്തിന്റെ ദാനമാണെന്നാണ് ധൂര്‍ത്തപുത്രന്റെ ഉപമ നമ്മേ പഠിപ്പിക്കുന്നത്. മനുഷ്യന്റെ സകലവിധ പാപത്തിന്റെ അനുരജ്ഞകനും വിമോചകനും ആയ കര്‍ത്താവില്‍ വേണം നാം വിശ്വാസമര്‍പ്പിക്കാന്‍. 'സമാനതകളില്ലാതെ ജീവിച്ച നസ്രായനായ യേശുവിന്റെ വാക്കുകള്‍ വേണം നാം പിഞ്ചെല്ലാ'നെന്നു പൗലോസ് ശ്ലീഹ നമ്മെ പഠിപ്പിക്കുന്നു.
നമ്മള്‍ പാപികള്‍ ആയിരിക്കേ തന്റെ ഏക ജാതനായ പുത്രന്റെ മരണത്തിലൂടെ ദൈവം നമ്മോട് അനുരജ്ഞനപ്പെട്ടെങ്കില്‍ അതിലും ഉപരിയായി, ഇപ്പോള്‍ നാം അനുരജ്ഞ്ജിതരായെങ്കില്‍ അവന്റെ ജീവനാല്‍ നാം രക്ഷ കൈവരിച്ചിരിക്കുന്നു. സാവൂള്‍, വിശുദ്ധ പൌലൊസ് ആയി തീര്‍ന്നത് ഇത് കൊണ്ടാണ്.
'ദൈവവും ആയി അനുരഞ്ജനപ്പെടാന്‍' പൌലോസ് ശ്ലീഹ കോറിന്തോസിലെ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്യുന്നത് വിശുദ്ധ ഗ്രന്ഥത്തില്‍ കാണാന്‍ സാധിയ്ക്കും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നമ്മള്‍ ദൈവത്തില്‍ ആഹ്ലാദിക്കുന്നു. നമ്മുക്ക് ഇപ്പോള്‍ അവനിലൂടെ രക്ഷ കൈവന്നിരിക്കുന്നു. അതുകൊണ്ട്, 'കര്‍ത്താവായ യേശുക്രിസ്തുവിലൂടെ, പിതാവായ ദൈവം ലോകത്തെ താനുമായ് അനുരഞ്ജനപ്പെടുത്തി. രക്ഷാകര ദൗത്യത്തിന്റെ കേന്ദ്ര ബിന്ദുവായ അനുരഞ്ജനമെന്ന ഈ രഹസ്യം നമ്മുടെ ജീവിതത്തിലും ആരംഭിക്കാം.'
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 2.12.84)