സമാധാനം - ദൈവത്തിന്റെ സമ്മാനമാണോ?
'അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും' (ലൂക്കാ 1:50).
ചില സമാധാനദൗത്യക്കാരായ നയതന്ത്ര പ്രതിനിധികള്‍ ചോദിക്കാറുണ്ട്: ''സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് സമാധാനത്തെ വര്‍ദ്ധിപ്പിക്കുവാന്‍ എപ്രകാരമാണ് സാധിക്കുക?'' ഇതിന് ആദ്യത്തെ മറുപടി, ദൈവത്തിന്റെ സമ്മാനമാണ് സമാധാനം എന്നതാണ്.
ദൈവമാണ് സമാധാനം സ്ഥാപിക്കുന്നത്; കാരണം, അത് നടപ്പിലാക്കുവാനും, കൂട്ടായി വികസിപ്പിക്കുവാനും സൃഷ്ടികളെ ആകമാനം മനുഷ്യരാശിയെ ഏല്‍പ്പിച്ചിരിക്കുന്നതും ദൈവമാണ്.
ജീവനേയും അയല്‍ക്കാരനേയും ബഹുമാനിക്കാനാവശ്യമായ കല്പനകള്‍ മനുഷ്യമനസാക്ഷിയില്‍ ആലേഖനം ചെയ്തിരിക്കുന്നത് ദൈവമാണ്. ദൈവം മനുഷ്യനോട് സമാധാനം ആഹ്വാനം ചെയ്യുന്നത് ഒരിക്കലും അവസാനിക്കുന്നില്ല.
നീതിയിലും ബഹുമാനത്തിലും ഒത്തൊരുമയിലും അതിഷ്ഠിതമായ പരസ്പര ബന്ധങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉതകും വിധം മനുഷ്യര്‍ ഒരുമിച്ച് ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. പരിശുദ്ധാത്മാവിലൂടെ, ആന്തരികസമാധാനം ലഭിക്കുവാനും വീണ്ടെടുക്കുവാനും അവന്‍ സഹായിക്കുന്നു.
സത്യവും നീതിയും സ്നേഹവും ജീവിതോപാധികളാണെന്ന് ചിന്തിക്കുന്ന വിദ്യാസമ്പന്നരുടേയും പക്വമതികളുടേയും പ്രാപ്തിക്കുള്ളില്‍ വരേണ്ടതാണ് സമാധാനം.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 1.1.87)