ഈ ആധുനിക ലോകത്ത് സന്തോഷമായിരിക്കാന്‍ സാധ്യമാണോ?

 
happy

'ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്ത് നന്മയാണ് പ്രവര്‍ത്തിക്കേണ്ടത്?' (മത്തായി 19:16).


ഇന്ന് നിങ്ങള്‍ ചോദിക്കുന്നു. 'ഈ ആധുനിക ലോകത്ത് സന്തോഷമായിരിക്കുക സാധ്യമാണോ?' വാസ്തവത്തില്‍, ധനികനായ യുവാവ് ചോദിച്ച അതേ ചോദ്യമാണ് നിങ്ങളും ചോദിക്കുന്നത്. അയാളോടും, നിങ്ങളോരുത്തരോടും ക്രിസ്തു മറുപടി പറയുന്നു. അത് സാധ്യമാണ്. ജീവനില്‍ പ്രവേശിക്കുവാന്‍ അഭിലഷിക്കുന്നുവെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക. അവിടുന്ന് തുടര്‍ന്നു: 'നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക. പിന്നെ വന്ന് എന്നെ അനുഗമിക്കുക.'

ദൈവം നിശ്ചയിക്കുന്ന ചുമതലകള്‍ നിറവേറ്റിയില്ലെങ്കില്‍ മനുഷ്യന് സന്തോഷം ലഭിക്കുകയില്ലെന്നാണ് ഈ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്. എപ്രകാരം സന്തോഷം സാധ്യമാണ് എന്ന ചോദ്യത്തിന് മാത്രമല്ല ക്രിസ്തു ഉത്തരം തരുന്നത്. അതിലും അധികമായി, എങ്ങനെ സന്തോഷവാനാകാം, ഏത് വ്യവസ്ഥയില്‍ സന്തോഷവാനാകാം എന്നും അവന്‍ ഈ ഉത്തരത്തിലൂടെ പറഞ്ഞു തരുന്നുണ്ട്. അവന്റെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച്, നിങ്ങളെ തന്നെ മാറ്റിയെടുക്കാന്‍ സദാ പരിശ്രമിക്കുവിന്‍.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, പാരിസ്, 16.6.80)

Tags

Share this story

From Around the Web