മനുഷ്യത്വം നഷ്ടപ്പെടുന്നുവോ?.ചുമക്കുന്നത് ശല്യമാകുന്നുവെന്നാരോപിച്ച് പത്രവിതരണക്കാരനെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചതായി കേസ്
കാസര്‍കോട്: ചുമക്കുന്നത് ശല്യമാകുന്നുവെന്നാരോപിച്ച് പത്രവിതരണക്കാരനെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചതായി കേസ്. കാസര്‍കോട് ജില്ലയിലെ ഉപ്പളയിലാണ് സംഭവം. ഉപ്പളയിലും പരിസരങ്ങളിലും പത്രം വിതരണം ചെയ്യുന്ന മണിമുണ്ടയിലെ അസൈനാര്‍ക്കാണ് (58) മര്‍ദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ അടുക്കളയില്‍ പാചകംചെയ്യുന്നതിനിടയില്‍ അസൈനാര്‍ ചുമച്ചിരുന്നു. ഇത് തനിക്ക് ശല്യമാകുന്നുവെന്ന് പറഞ്ഞ് അയല്‍വാസിയായ ജംഷീര്‍ അസൈനാറിന്റെ വീട്ടിലെത്തി പ്രകോപനപരമായി സംസാരിച്ചു.
സംസാരത്തിനിടെ പിടിച്ചുവലിച്ച് വീടിനു പുറത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്.
തലയ്ക്ക് മുറിവേറ്റ അസൈനാറിനെ സമീപവാസികളാണ് ആസ്പത്രിയിലെത്തിച്ചത്. തലയില്‍ മൂന്ന് തുന്നലുണ്ട്. മര്‍ദനത്തിനുശേഷം ജംഷീര്‍ വീട്ടില്‍ പോയി കത്തികൊണ്ടുവന്ന് കുത്താന്‍ ശ്രമിച്ചതായും അസൈനാര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അസൈനാര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.