തൊടുപുഴ നഗരസഭയില്‍ 7 ലക്ഷം രൂപയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി, നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം തിരിച്ചടയ്ക്കാന്‍ ശ്രമിച്ചത്
 

 
RTFS


 

 
ഇടുക്കി: തൊടുപുഴ നഗരസഭയില്‍ രേഖകളില്ലാതെ 7 ലക്ഷം രൂപ കൈമാറ്റം ചെയ്ത സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. പണം ലഭിച്ച സ്വകാര്യവ്യക്തി തുക തിരിച്ചടയ്ക്കാന്‍ ശ്രമിച്ചതായാണ് വിവരം.
നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം തിരിച്ചടയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സാങ്കേതിക തടസ്സം മൂലം പണം കൈമാറാന്‍ കഴിഞ്ഞില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച ബാങ്ക് ജീവനക്കാരന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ നേരത്തെ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. നഗരസഭയുടെ പണം നഷ്ടമായ സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Tags

Share this story

From Around the Web