തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ ക്രമക്കേട്; വിജിലൻസിന് പരാതി

 
Thiruvanthapuram

തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ ക്രമക്കേടെന്ന് പരാതി. കോർപ്പറേഷൻ മുൻ കൗൺസിലർ ശ്രീകാര്യം ശ്രീകുമാർ വിജിലൻസിന് പരാതി കൈമാറി.

കുറഞ്ഞ തുകയ്ക്ക് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകി, വൻതുകയ്ക്ക് അതേ കെട്ടിടങ്ങൾ മറിച്ച് നൽകുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


ഓരോ വർഷവും കെട്ടിട വാടക പുതുക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ഓരോ വര്‍ഷവും കെട്ടിടത്തിന് നല്‍കുന്ന വാടക വര്‍ധിപ്പിക്കണമെന്ന ചട്ടമുണ്ട്.

പട്ടികവര്‍ഗ-പട്ടികജാതി വിഭാഗത്തിന് നിശ്ചിത ശതമാനം വാടക മുറികള്‍ മാറ്റിവെക്കണമെന്ന നിര്‍ദേശവും ഉണ്ട്. എന്നാല്‍ ഇതൊന്നും കഴിഞ്ഞ ഭരണസമിതി പാലിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

രേഖകൾ അടക്കമാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി കൈമാറിയത്. എത്രയും വേ​ഗം പരാതിയിൽ നിയമനടപടി വേണമെന്ന് ശ്രീകാര്യം ശ്രീകുമാറിന്റെ ആവശ്യം.

വാടകയ്ക്ക് നൽകിയിട്ടുള്ള മുഴുവൻ കെട്ടിടങ്ങളുടെയും കണക്കെടുക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് മേയർ വി വി രാജേഷ് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.

കൗൺസിലർ ആർ ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തും തമ്മിലുള്ള ഓഫീസ് തർക്കമാണ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക സംബന്ധിച്ച ക്രമക്കേടുകളിലേക്ക് എത്തിയതത്.

Tags

Share this story

From Around the Web