അയണ്‍ ഗുളികകള്‍ മത്സരിച്ച് കഴിച്ചു; ശാസ്താംകോട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
Oct 21, 2025, 20:41 IST

കൊല്ലം: അമിതമായി അയണ്‍ ഗുളികകള്‍ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. കൊല്ലം ശാസ്താംകോട്ട മിലാദേ ഷെരീഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായത്.
ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യ വകുപ്പില്‍ നിന്ന് നല്‍കിയ ഗുളികകള്‍ കുട്ടികള്‍ മത്സരിച്ച് കഴിക്കുകയായിരുന്നു എന്നാണ് സംശയം.