ഇരിക്കൂര്‍ കുഞ്ഞാമിന വധക്കേസ്; പത്ത് വര്‍ഷത്തിനുശേഷം രണ്ടാംപ്രതി അറസ്റ്റില്‍, കേസില്‍ രണ്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു
 

 
kunjamina


 

 
കണ്ണൂര്‍: ഇരിക്കൂര്‍ കുഞ്ഞാമിന വധക്കേസിലെ രണ്ടാംപ്രതി ഡല്‍ഹിയില്‍ പിടിയില്‍. പത്ത് വര്‍ഷത്തിനുശേഷമാണ് പ്രതി അബ്ബാസ് അലി പിടിയിലാകുന്നത്. ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. കേസില്‍ രണ്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഇരിക്കൂറില്‍ വലിയ കോളിളക്കം ഉണ്ടാക്കിയ കേസ് ആയിരുന്നു കുഞ്ഞാമിനയുടെ കൊലപാതകം. 2016 ഏപ്രില്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വസ്ത്ര വ്യാപാരികളെന്ന വ്യാജേന കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന മൂന്ന് പേരാണ് കൊലപാതകം നടത്തിയത്.

ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയ കുഞ്ഞാമിനയെ കെട്ടിയിട്ട് അതിക്രൂരമായി കൊല്ലുകയായിരുന്നു. കൊലപാതകത്തിനുശേഷം സ്വര്‍ണവും പണവും കവര്‍ന്ന് പ്രതികള്‍ നാടുവിട്ടു. തുടര്‍ന്ന് ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ പുരോഗതി ഇല്ലാതായതോടെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

2026 മാര്‍ച്ച് 24ന് കേസിലൊരു നിര്‍ണായ വഴിത്തിരിവ് ഉണ്ടായി. മധ്യപ്രദേശില്‍ വ്യാജ പേരില്‍ താമസിച്ചിരുന്ന കേസിലെ ഒന്നും മൂന്നും പ്രതികളായ പര്‍വീണ്‍ ബാബുവും മകള്‍ സക്കീന ഫാത്തിമയും ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ബാസലിയെ കണ്ടെത്താന്‍ അന്വേഷണസംഘം ഡല്‍ഹിയില്‍ എത്തിയത്.

Tags

Share this story

From Around the Web