അയർലണ്ടിന്റെ തൊഴിൽ വിപണി ശക്തമാണെന്ന് സി എസ് ഒ റിപ്പോർട്ട്

 
employment

ഡബ്ലിൻ: അയർലണ്ടിൽ തൊഴിലില്ലാത്തവരുടെ എണ്ണം വീണ്ടും കുറഞ്ഞു. ഓഗസ്റ്റിൽ തൊഴിലില്ലായ്മ നിരക്ക് മുൻ മാസത്തെ അപേക്ഷിച്ച് 4.7% ആയി കുറഞ്ഞെന്ന് സി എസ് ഒ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ ഓഗസ്റ്റി(4.1%)നെ അപേക്ഷിച്ച് തൊഴിലില്ലായ്‌മ നിരക്ക് അൽപ്പം കൂടുതലാണെങ്കിലും ആഗോള താരിഫ് അനിശ്ചിതത്വത്തിനിടയിലും തൊഴിൽ വിപണിയിലെ നല്ല മാറ്റം ഏറെ സ്വാഗതം ചെയ്യപ്പെടുന്നു.

ഓഗസ്റ്റിൽ പുരുഷന്മാരുടെ തൊഴിലില്ലായ്‌മ നിരക്ക് 4.9% ആയിരുന്നു. ജൂലൈയിലെ 5%ൽ നിന്നാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലേതിനേക്കാൾ 4%മാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ‌ നിരക്ക് ജൂലൈയിൽ 4.7% ൽ നിന്ന് 4.5% ആയി കുറഞ്ഞു. 2024 ഓഗസ്റ്റിൽ 4.3%മായിരുന്നു ഇത്.അതേസമയം, യുവാക്കളുടെ തൊഴിലില്ലായ്‌മ നിരക്ക് ഓഗസ്റ്റിൽ 11.9%മായി കുറഞ്ഞു. ജൂലൈയിൽ ഇത് 12.1%മായിരുന്നു.

ജൂലൈയിൽ 1,42,200 ആയിരുന്ന തൊഴിലില്ലാത്തവരുടെ എണ്ണം ഓഗസ്റ്റിൽ 1,38,200 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19,600 പേരുടെ വർദ്ധനവാണിതെന്ന് സിഎസ്ഒ പറയുന്നു.അയർലണ്ടിലെ തൊഴിൽ രംഗത്തെ വളർച്ച ഇപ്പോഴും ശക്തമാണെന്നാണ് സി എസ് ഒ കണക്കുകൾ പറയുന്നതെന്ന് വിദഗ്ദ്‌ധർ പറയുന്നു.

2025ലെ രണ്ടാം പാദത്തിൽ ഒരു വർഷം മുമ്പുള്ളതിനേക്കാൾ 63,900 പേർക്ക് കൂടി തൊഴിൽ ലഭിച്ചുവെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. തൊഴിലില്ലായ്മ നിരക്ക് ഇയു ശരാശരിയേക്കാൾ താഴെയാണെന്ന മെച്ചവുമുണ്ട്.

Tags

Share this story

From Around the Web