നോക്ക് മരിയന്‍ കേന്ദ്രത്തില്‍ അയര്‍ലണ്ടിനെ വിമലഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കും

 
Noke

ഡബ്ലിന്‍: അയര്‍ലണ്ടിനെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കുന്നു. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ വച്ച്  ജൂണ്‍ ആറിന് നടക്കുന്ന ജപമാല റാലിയോടനുബന്ധിച്ചാണ് വിമലഹൃദയപ്രതിഷ്ഠ. ആര്‍ച്ചുബിഷപ് ഏമണ്‍ മാര്‍ട്ടിനും ബിഷപ് ഡൊണാല്‍ മക്കവനും നേതൃത്വം വഹിക്കും. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്ത ഈ റാലിയില്‍ ഇത്തവണ ജനപങ്കാളിത്തം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘാടകര്‍ രാജ്യമെങ്ങും വമ്പന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചു. പണ്ട് ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ജപമാല റാലികള്‍ നടത്തിയിരുന്ന ഫാ. പാട്രിക് പേയ്റ്റന്റെ മാതൃക പിന്തുടര്‍ന്നാണ് അയര്‍ലണ്ടിലെ ഹൈവേകളിലും നഗരങ്ങളിലും ഇത്തവണ പരിശുദ്ധ അമ്മയുടെ ചിത്രമുള്ള വലിയ പരസ്യ 

ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന ത്.  ആര്‍ച്ചുബിഷപ് ഏമണ്‍ മാര്‍ട്ടിന്റെ കാര്‍മികത്വത്തില്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യബലിയര്‍പ്പിക്കും.

Tags

Share this story

From Around the Web