കണ്ണൂർ സെൻട്രൽ ജയിലിലെ നിരീക്ഷണത്തിന് ഇനി ഐആര്‍ബി സേനയും
Sep 18, 2025, 13:04 IST

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള മൊബൈൽ, ലഹരി കടത്ത് തടയാൻ നടപടികളുമായി ജയിൽ അധികൃതർ.
മതിലുകൾക്ക് പുറത്ത് റിസർവ്ഡ് ബറ്റാലിയൻ സേനയെ നിയോഗിക്കാനാണ് അധികൃതരുടെ തീരുമാനം. ജയിലിനുള്ളിലും നിയന്ത്രണങ്ങൾ കർശനമാക്കും.
അതേസമയം, ജയിലിലേക്ക് ലഹരിയും മൊബൈൽ ഫോണും കടത്തുന്നത് ശരീരത്തിന്‍റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചാണെന്ന് അധികൃതർ കണ്ടെത്തി. ഇത് തടയാനും കർശനമായ ശ്രദ്ധ പുലർത്തുമെന്ന് അധികൃതർ അറിയിച്ചു.